വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന ഉത്സവം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു


പേരാമ്പ്ര: വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ജനുവരി 20 മുതല്‍ 26 വരെയാണ് ഉത്സവം നടക്കുന്നത്.

ഭാരവാഹികള്‍: കേളപ്പന്‍ പാറക്കണ്ടി (ചെയര്‍മാന്‍) ആനന്ദന്‍ മുച്ചിലോട്ട് (വൈസ് ചെയര്‍മാന്‍), ഷിതിന്‍ കക്കാടുമ്മല്‍ (കണ്‍വീനര്‍), ശരത് ലാല്‍ ടി.പി (ജോയിന്റ് കണ്‍വീനര്‍), സുരേഷ് എന്‍.കെ (ട്രഷറര്‍).

ഉത്സവത്തോടനുബന്ധിച്ച് തിരുവപ്പന, വിവിധ തിറകള്‍, താലപ്പൊലി ദീപാരാധന, കലാപരിപാടികള്‍ എന്നിവ നടക്കും.