തിരുപ്പിറവിയുടെ ഓർമ്മയിൽ ഇന്ന് ക്രിസ്മസ്; ആഘോഷത്തോടെ വരവേറ്റ് ലോകം; ഏവർക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ക്രിസ്മസ് ആശംസകൾ


സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.

നസ്രത്തിലെ യേശു എന്ന ആത്മീയ നേതാവാണ് ക്രിസ്തുമതത്തിന്റെ വിശ്വാസങ്ങൾക്കും ക്രിസ്മസിനും അടിത്തറയിട്ടത്. ബൈബിളിൽ യേശു ജനിച്ചതിന് കൃത്യമായ ഒരു ദിവസം പറയുന്നില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്. എല്ലാ വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ക്രിസ്മസ് ആശംസകൾ.

Summary: Celebrating christmas