സെെക്കിളിലിരുന്ന കുട്ടിയെ കടിച്ച് താഴെയിട്ടു, വിടാതെ ആക്രമണം തുടർന്നു; അരക്കിണറിൽ കുട്ടികളെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


കോഴിക്കോട്: അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായികുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗ, ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയായ നൂറാസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3.30 തോടെയാണ് സംഭവം.

സെെക്കിളിലിരക്കുകയായിരുന്ന കുട്ടിയെ ആക്രമിച്ച നായ കുട്ടി നിലത്ത് വീണിട്ടു വെറുതെ വിട്ടില്ല. പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ സമീപത്തുണ്ടായിരുന്ന ചെറിയ കുട്ടിയെ പെട്ടന്ന് മാറ്റിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. നായയുടെ ആക്രമണത്തിൽ നിന്നും അടുത്തുള്ള വീട്ടിലേക്ക് ഓടികയറുകയായിരുന്നു കുട്ടി.

ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയിൽ മുറിവേറ്റിട്ടുണ്ട്. നായ ഓടിപ്പോയി. ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.


VID-20220912-WA0031.mp4 from Koyilandy News on Vimeo.

Summaey: cctv visuals of Stary dog attack in arakkinar