സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ദേശീയ തലത്തില്‍ മുന്നില്‍ തിരുവനന്തപുരം; ഫലമറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ശതമാനമാണ് ഇത്തവണ വിജയം. ദേശീയ തലത്തില്‍ ഒന്നാമത് തിരുവനന്തപുരം റീജനാണ്. വിജയം 99.8 ശതമാനം. വെബ്‌സൈറ്റുകള്‍ വഴിയും എസ്.എം.എസ് ആയും ഫലം ലഭ്യമാകും.

ഫലമറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാം:

cbse.gov.in

results.gov.in

cbseresults.nic.in

digilocker.gov.in

results.cbse.nic.in

എസ്.എം.എസ് വഴി ഫലം അറിയാന്‍ CBSE10 എന്നെഴുതി (റോള്‍ നമ്പര്‍) (സ്‌കൂള്‍ നമ്പര്‍) (സെന്റര്‍ നമ്പര്‍) എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ മതി.

ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ. സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.

പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സി.ബി.എസ്.ഇ കോടതിയെ അറിയിക്കുകയായിരുന്നു.
സി.ബി.എസ്.ഇ പ്ലസ്റ്റു ഫലം ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചിരുന്നു.

summery: cbse class 10th result has been published