Category: തൊഴിലവസരം

Total 120 Posts

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.

മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്

ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre

ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖ പരീക്ഷ 27 ന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496048139 എന്ന നമ്പറിൽ ബന്ധപ്പെടുക.

മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. ഫുൾ ടൈം ജൂനിയർ അറബിക് (എൽപിഎസ്ടി) അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ആ​ഗസ്ത് 13 ന് 10 മണിക്ക് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടികാഴ്ചയ്ക്ക് സ്കൂളിലെത്തണം.  

വടകര ഗവ.ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസര്‍ നിയമനം; നോക്കാം വിശദമായി

വടകര: വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. ഫോട്ടോ പതിച്ച അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഗസ്ത് 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തേണ്ടതാണ്.  

സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ് വിഭാഗത്തിൽ മാത്‍സ് ജൂനിയർ അധ്യാപകയു‌ടെ ഒഴിവാണുള്ളത്. അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സര്ട്ടിഫിക്കറ്റുകളുമായെത്തണം.    

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷം ഉര്‍ദ്ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ന് ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത

നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; അറിയാം വിശദമായി

വടകര: നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേക്ക് സൈക്കോളജി അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം.

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

error: Content is protected !!