Category: കൂരാച്ചുണ്ട്
മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഇഫ്താര്‍ സംഗമം; കൂരാച്ചുണ്ടില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിരുന്നില്‍ പങ്കെടുത്തത് നിരവധിപേര്‍
കൂരാച്ചുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കേളോത്ത് വയല്‍ തെരുവത്ത് മന്‍സില്‍ വെച്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പ്രദേശത്തെ നിരവധിപേര്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അരുണ്‍ ജോസ്, ജോബി വാളിയംപ്ലാക്കല്‍, ജോസ് ചെറുവള്ളില്‍, സണ്ണി എമ്ബ്രയില്‍, ഹംസ
‘ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഫീസ് വാങ്ങി ലൈസന്‍സ് നല്‍കുന്നില്ല, മറ്റൊരിടത്തും കാണാത്ത വിധത്തിലുള്ള ഫീസ് വര്‍ദ്ധനവും’; കൂരാച്ചുണ്ട് പഞ്ചായത്തിനു മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങി മര്‍ച്ചന്റ് അസോസിയേഷന്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അനധികൃതമായ ലൈസന്‍സ് പുതുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച്ച മുതലാണ് സമരം ആരംഭിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടക്കുന്ന സമരം യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജോബി വാളയപ്ലാക്കല്‍, യൂത്ത് വിങ് പ്രസിഡന്റ് സുജിത്ത് ചിലമ്പക്കുന്നേല്‍ എന്നിവര്‍
രാത്രി കടകള്‍ അടച്ചാല്‍ അങ്ങാടി ഇരുട്ടില്‍; കൂരാച്ചുണ്ടില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല, ദുരിതത്തിലായി ജനങ്ങള്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും അങ്ങാടിയിലും ഉള്‍പ്പെടെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും കത്തുന്നില്ലെന്നാണ് പരാതി. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുള്‍ പലയിടങ്ങളിലും ഫ്യൂസായിപ്പോയതാണ് പ്രശ്‌നത്തിനു കാരണം. ഓട്ടോമാറ്റിക് സിസ്റ്റമുള്ള ബള്‍ബുകളായിരുന്നു പലയിടങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. മേലെ അങ്ങാടിയില്‍ കച്ചവടക്കാര്‍ കടകള്‍ അടച്ചു
ഒരു കാലത്തത് അച്ചാര്‍ കമ്പനി; കൂരാച്ചുണ്ടിലെ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് ജനങ്ങള്‍ക്കായ് സമര്‍പ്പിക്കും
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് സ്ത്രീകള്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കാനായി തുറന്ന് കൊടുക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി കഴിപ്പിച്ച എസ്.ജി.എസ്.വൈ കെട്ടിടം പിന്നീട് കാട് കയറി നശിക്കുകയായിരുന്നു. വനിതാ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രമായാണ് ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. വ്യത്യസ്ത തരം അച്ചാറുകള്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റില്‍
എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് സംശയം; അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെതെന്ന് റിപ്പോര്‍ട്ട്
കൊയിലാണ്ടി: എലത്തൂരിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ – കണ്ണൂര്‍ എക്‌സ്യിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിയെക്കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ പുറത്ത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങിയ അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതുമായി
മോട്ടോര്‍ മാസങ്ങള്‍ക്ക് മുന്‍പ് തകരാറിലായി; കുടിവെള്ള പദ്ധതിക്കായി ആരംഭിച്ച കിണറില്‍ വെള്ളമുണ്ടായിട്ടും ജലക്ഷാമത്തില്‍ വലഞ്ഞ് മണ്ടോപ്പാറയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍
കൂരാച്ചുണ്ട്: കിണറില്‍ വെള്ളമുണ്ടായിട്ടും കുടിവെള്ള ക്ഷാമം അനുഭവിച്ച് പ്രദേശ വാസികള്‍. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മണ്ടോപ്പാറ കോളനിയിലും സമീപമുള്ള ലാസ്റ്റ് പൂവ്വത്തുംചോല മേഖലയിലുമുള്ള ജനങ്ങളുമാണ് കുടിവെള്ള ക്ഷാമത്തില്‍ വലയുന്നത്. ഇവിടെ പ്രദേശത്തുകാര്‍ക്കായി ആരംഭിച്ച മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് കുടിവെള്ള ക്ഷാമത്തിനു കാരണം. പദ്ധതിയുടെ കിണറ്റില്‍ വെള്ളം ധാരാളം ഉണ്ടെങ്കിലും മോട്ടോര്‍ മാസങ്ങള്‍ക്ക്
റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതി കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പേരാമ്പ്ര: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിനായി പ്രതി കൂരാച്ചുണ്ട് സ്വദേശി ആഖില്‍ പോലീസ് കസ്റ്റഡിയില്‍. തെളിവ് ശേഖരിക്കുന്നതിനായി അഖിലിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയില്‍ വിട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് മാര്‍ച്ച് 24നാണ്. അഖിലിനൊപ്പം ഖത്തറില്‍ നിന്ന് എത്തിയ
സുഹൃത്ത് നശിപ്പിച്ചെന്നുകരുതിയ പാസ്‌പോര്‍ട്ട് കണ്ടുകിട്ടി; കൂരാച്ചുണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ആണ്‍സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം മഹിള മന്ദിരത്തിലായിരുന്നു യുവതി രണ്ടുദിവസം താമസിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാട്ടിലേക്ക് മടങ്ങിയത്. യുവതിയുടെ വീട്ടുകാരുമായി റഷ്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ ടിക്കറ്റ് അയച്ചുകൊടുക്കുകയായിരുന്നു. സുഹൃത്ത് നശിപ്പിച്ചെന്നുകരുതിയ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം
ഗോള്‍ഡന്‍ ബൂട്ട് കൂരാച്ചുണ്ടിലേക്കെത്തിച്ച് ഷില്‍ജി ഷാജി; സാഫ് കപ്പ് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ തിളങ്ങി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ
ധാക്ക: സാഫ് കപ്പ് അണ്ടര്‍ 17 വനിതാ ഫുട്‌ബോളില്‍ കൂരാച്ചുണ്ടുകാരി ഷിജി ഷാജി എന്ന കുഞ്ഞാറ്റയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളിലായി എട്ട് ഗോളാണ് ഷില്‍ജി നേടിയത്. ഇന്ത്യക്കായി ആദ്യ നാല് മത്സരങ്ങളില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ ഷില്‍ജി കഴിഞ്ഞ ദിവസം ഭൂട്ടാനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് ഗോളുകള്‍ കൂടി തന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കുകയായിരുന്നു.
കൂരാച്ചുണ്ടില്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി; സംഭവത്തില്‍ തുടരന്വേഷണം ശക്തമാക്കി പോലീസ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യന്‍ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തില്‍ ദുബായിലേക്കാണ് പോയത്. ഇവിടെ നിന്നും യുവതി മോസ്‌കോയിലേക്ക് പോകും. സുഹൃത്തിന്റെ പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതിന് ശേഷം മഹിളാമന്ദിരത്തിലായിരുന്നു ഇവരുടെ