Category: കൂരാച്ചുണ്ട്
”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” വീട് ജപ്തിയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷിച്ച കൂത്താളി സ്വദേശിയായ പൊലീസുകാരന്‍ പറയുന്നു
പേരാമ്പ്ര: ”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയ കൂത്താളി സ്വദേശിയായ സജിത്ത് നാരായണന്റെ വാക്കുകളാണിത്. അങ്ങനെ എടുത്ത് ചാടിയാല്‍ എനിക്കും അപകടം പറ്റാമെന്നൊന്നും ആ സമയത്ത് മനസിലുണ്ടായിരുന്നില്ല, അയാളെ രക്ഷപ്പെടുത്തുകയെന്നത് മാത്രമായിരുന്നു ചിന്തയെന്നും അദ്ദേഹം പേരാമ്പ്ര
കൂരാച്ചുണ്ടിൽ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളിൽ കയറി ആത്മഹത്യാ ശ്രമം; നിർണായക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ഇടപെട്ട് കൂത്താളി സ്വദേശിയായ പൊലീസ് ഓഫീസർ
പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവൻ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസർ. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്. ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം
പുത്തന്‍ മോടിയില്‍; കൂരാച്ചുണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. തിങ്കളാഴ്ച്ച രാവിലെ 10:30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബാലുശ്ശേരി എം.എല്‍.എ. അഡ്വ. കെ.എം സച്ചിന്‍ ദേവ് അധ്യക്ഷനാവും. പരിപാടിയില്‍ കോഴിക്കോട് എം.പി .എം.കെ രാഘവന്‍ മുഖ്യാതിഥിയായിരിക്കും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം പണിതിരിക്കുന്നത്.
കൂരാച്ചുണ്ട് ടൗണ്‍-വട്ടച്ചിറ റോഡ് ടാറിംഗ് തകര്‍ന്ന് യാത്ര ദുഷ്‌കരം; മഴയ്ക്കുമുമ്പേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍
കൂരാച്ചുണ്ട്: റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ദുരിത യാത്രയുമായി ജനങ്ങള്‍. കൂരാച്ചുണ്ട് ടൗണ്‍ – വട്ടച്ചിറ റോഡിലാണ് യാത്രക്കാര്‍ക്ക് നടുവൊടിഞ്ഞുള്ള യാത്ര ചെയ്യേണ്ടി വരുന്നത്. പഞ്ചായത്ത് ഒന്‍പത്, പത്ത്, പന്ത്രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വട്ടച്ചിറ റോഡിന്റെ കൂരാച്ചുണ്ട് ടൗണ്‍ മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗം ടാറിംഗ് പാടെ തകര്‍ന്നതാണ് പ്രശ്‌നത്തിന് കാരണം. സംഭവത്തില്‍
തോണിക്കടവ് ടൂറിസം കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു, വിശദാംശങ്ങൾ
കൂരാച്ചുണ്ട്: തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ ചിൽഡ്രൻസ് പ്ലേ ഏരിയയിലേക്ക് ഉപകരണങ്ങൾ (സ്പൈറൽ സ്ലൈഡർ, മെറി ഗോ റൌണ്ട്, ട്രാംപോലിൻ, മാജിക് ഗ്ലോബ്) സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 26 ന് വൈകുന്നേരം 3 മണിവരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും.
ആരോഗ്യ വകുപ്പിന്റെ അവഗണന; കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവ ഒരുക്കാത്തതില്‍ ആക്ഷേപവുമായി നാട്ടുകാര്‍
കൂരാച്ചുണ്ട്: ആശുപത്രിയിലെത്തുന്ന കൂടുതല്‍ പരിചരണം ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇത് ഒരുക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കൈതക്കൊല്ലിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ ഒരുക്കാനായി 10ഓളം ബെഡ്ഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടും ചികിത്സ ഒരുക്കാതിരിക്കുന്നത്. നിലവില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി
മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി ഇഫ്താര്‍ സംഗമം; കൂരാച്ചുണ്ടില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിരുന്നില്‍ പങ്കെടുത്തത് നിരവധിപേര്‍
കൂരാച്ചുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കേളോത്ത് വയല്‍ തെരുവത്ത് മന്‍സില്‍ വെച്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പ്രദേശത്തെ നിരവധിപേര്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അരുണ്‍ ജോസ്, ജോബി വാളിയംപ്ലാക്കല്‍, ജോസ് ചെറുവള്ളില്‍, സണ്ണി എമ്ബ്രയില്, ഹംസ
‘ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഫീസ് വാങ്ങി ലൈസന്‍സ് നല്‍കുന്നില്ല, മറ്റൊരിടത്തും കാണാത്ത വിധത്തിലുള്ള ഫീസ് വര്‍ദ്ധനവും’; കൂരാച്ചുണ്ട് പഞ്ചായത്തിനു മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങി മര്‍ച്ചന്റ് അസോസിയേഷന്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അനധികൃതമായ ലൈസന്‍സ് പുതുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച്ച മുതലാണ് സമരം ആരംഭിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടക്കുന്ന സമരം യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജോബി വാളയപ്ലാക്കല്, യൂത്ത് വിങ് പ്രസിഡന്റ് സുജിത്ത് ചിലമ്പക്കുന്നേല് എന്നിവര്‍
രാത്രി കടകള്‍ അടച്ചാല്‍ അങ്ങാടി ഇരുട്ടില്‍; കൂരാച്ചുണ്ടില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല, ദുരിതത്തിലായി ജനങ്ങള്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും അങ്ങാടിയിലും ഉള്‍പ്പെടെ തെരുവ് വിളക്കുകളില്‍ ഭൂരിഭാഗവും കത്തുന്നില്ലെന്നാണ് പരാതി. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കുള്‍ പലയിടങ്ങളിലും ഫ്യൂസായിപ്പോയതാണ് പ്രശ്നത്തിനു കാരണം. ഓട്ടോമാറ്റിക് സിസ്റ്റമുള്ള ബള്‍ബുകളായിരുന്നു പലയിടങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. മേലെ അങ്ങാടിയില്‍ കച്ചവടക്കാര്‍ കടകള്‍ അടച്ചു
ഒരു കാലത്തത് അച്ചാര്‍ കമ്പനി; കൂരാച്ചുണ്ടിലെ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് ജനങ്ങള്‍ക്കായ് സമര്‍പ്പിക്കും
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാട്പിടിച്ച് ഉപയോഗശൂന്യമായി കിടന്ന കെട്ടിടം നവീകരിച്ച് സ്ത്രീകള്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കാനായി തുറന്ന് കൊടുക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി കഴിപ്പിച്ച എസ്.ജി.എസ്.വൈ കെട്ടിടം പിന്നീട് കാട് കയറി നശിക്കുകയായിരുന്നു. വനിതാ ഭക്ഷ്യ സംസ്ക്കരണ കേന്ദ്രമായാണ് ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. വ്യത്യസ്ത തരം അച്ചാറുകള്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റില്‍