Category: കൂരാച്ചുണ്ട്

Total 161 Posts

കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജ്ജാദ്. ഏതാനും വര്‍ഷമായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ്(8) മുഹമ്മദ് ഐന്‍സയിന്‍ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).

കക്കയം ജലവൈദ്യുതി പദ്ധതി; ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം, ബാണാസുരയില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തി

കക്കയം: മഴയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായിരുന്ന കക്കയം ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉല്‍പാദനത്തിന് താല്‍ക്കാലിക പരിഹാരമായി. വയനാട് മേഖലയില്‍പെട്ട തരിയോട് ബാണാസുര പ്രദേശത്തു മഴ ലഭ്യത വര്‍ധിച്ചതിനാലാണ് ഉല്‍പാദന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. ബാണാസുര ഡാമില്‍നിന്ന് കക്കയത്തേക്ക് ടണല്‍ മാര്‍ഗം ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരു മില്യന്‍ ക്യുബിക് മീറ്ററായി ഉയര്‍ന്നതോടെയാണ് വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചത്.

സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്‍ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍

കൂരാച്ചുണ്ട് കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു

കൂരാച്ചുണ്ട്: കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലൂസി (പൂന്തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: ധന്യ, മിഥുന്‍. മരുമക്കള്‍: രാജേഷ് കൊച്ചുകുടിയില്‍ (നിലമ്പൂര്‍), റോഷിന്‍ (കാഞ്ഞങ്ങാട്).

ചവിട്ടി വീഴ്ത്തി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു; കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ യുവാക്കള്‍ തമ്മില്‍ അടിപിടി, സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്

കൂരാച്ചുണ്ട്: പട്ടാപ്പകല്‍ നടുറോഡില്‍ അടിപിടി. കൂരാച്ചുണ്ട് ടൗണിലാണ് സംഭവം. രണ്ട് പേര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവര്‍ക്കെതിരെ പൊലീസ്

ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് എറണാകുളത്ത് അന്തരിച്ചു

കൂരാച്ചുണ്ട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് പൂവ്വത്തുംച്ചോല വെങ്കിട്ടക്കല്‍ ജൂഡ്‌സന്‍ ജോസ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. എറണാകുളം കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ പത്ത് വര്‍ഷമായി കണ്ടക്ടറായി ജോലി ചെയുകയായിരുന്നു. പിതാവ് ജോസ് (ഡ്രൈവര്‍) മാതാവ്: മേരി സഹോദരങ്ങള്‍: സ്വപ്‌ന (കോടഞ്ചേരി), ഷിന്റോ ( ചാലിടം) എറണാകുളം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം

നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകർന്ന് വിദ്യാർത്ഥികൾ; നവ്യാനുഭവമായി കാടറിയാൻ കക്കയത്തേക്കുള്ള യാത്ര

കൂരാച്ചുണ്ട്: ബാലുശ്ശേരി മണ്ഡലത്തിലെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർമാർക്ക് പരിസ്ഥിതി ദിനത്തിന് വേറിട്ട അനുഭവം പകർന്ന് കാടറിയാൻ കക്കയത്തേക്ക് യാത്ര. കെ.എം സച്ചിൻ ദേവ് എം എൽ എ കുട്ടികളേയും കൂട്ടി കാട്ടിലെത്തിയത് നവ്യാനുഭവമായി. കക്കയത്തെ നിത്യഹരിത വനത്തിൻ്റെ സൗന്ദര്യവും തനിമയും നുകരാനെത്തിയ കുട്ടികളേയും എം എൽ എ യേയും വനം വകുപ്പുദ്യോഗസ്ഥരും കെ എസ്

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി, കല്ലാനോട്. മക്കള്‍: റെജി ജോസഫ് (വ്യാപാരം), ബിജു ജോസഫ് (ഒ.എം.ആര്‍ എക്‌സ്‌പോര്‍ട്ട്‌സ് ), റീജ ജോസഫ്. മരുമക്കള്‍: സെലിന്‍ ഇരുപ്പുഴിക്കല്‍ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി ), ജോളി വെള്ളരിങ്ങാട്ട് (പരേതന്‍). സംസ്‌കാരം വ്യാഴാഴ്ച്ച കൂരാച്ചുണ്ട്

കൂരാച്ചുണ്ട് വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു

കൂരാച്ചുണ്ട്: വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഏലിക്കുട്ടി തകിടിപ്പുറത്ത് കുടുംബാംഗം. മകന്‍: മിഥുന്‍.. മരുമകള്‍: രമ്യ മാക്കല്‍ (പൊയിലോംചാല്‍).

കൂരാച്ചുണ്ട് പൊതുശ്മശാനം; പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുന്നു, ജനകീയസമരം തുടങ്ങുമെന്ന് സമരസമിതി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ പൊതുശ്മശാന നിര്‍മ്മിക്കുന്ന വിഷയത്തില്‍ സംയുക്തസമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധി അനുസരിച്ച് താലൂക്ക് സര്‍വേയര്‍ നിര്‍ദിഷ്ട ശ്മശാനഭൂമിയിലെ രണ്ടേക്കര്‍ സ്ഥലത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തിനായി 25

error: Content is protected !!