Category: കൂരാച്ചുണ്ട്
കൂരാച്ചുണ്ട് – പേരാമ്പ്ര റൂട്ടില്‍ ബസുകളുടെ കുറവ്; കലോത്സവത്തിനെത്തുന്നവര്‍ ദുരിതത്തില്‍
പേരാമ്പ്ര: പേരാമ്പ്ര- കൂരാച്ചുണ്ട് റൂട്ടില്‍ ബസ്സുകളുടെ കുറവ് ദുരിതത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും. പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും കൂരാച്ചുണ്ട് -ചെമ്പ്ര -പേരാമ്പ്ര റൂട്ടില്‍ ബസ് സര്‍വീസിന്റെ കുറവുമൂലം കഷ്ടത്തിലായിരിക്കുന്നത്. വൈകുന്നേരത്തോടെ മടക്കയാത്രക്കായി നിരവധിപ്പേരാണ് ബുദ്ധിമുട്ടിലായത്. ചെമ്പ്ര നിന്നും പേരാമ്പ്ര റോഡിന്റെ നവീകരണ
താളമേളങ്ങളുമായി പേരാമ്പ്ര സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി, ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം നാലിന് നടന്ന വിളംബര ജാഥയില്‍ നിരവധിപേര്‍ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജനറല്‍ കണ്‍വീനര്‍ ലൗലി സെബാസ്റ്റ്യന്‍, എഇഒ ലത്തീഫ് കരയത്തൊടി, പബ്ലിസിറ്റി കണ്‍വീനര്‍ ജെസ്ലി ജോണ്‍, കെ. സജീഷ്,
ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി; കൂരാച്ചുണ്ടിലെ ആദിവാസി യുവതി കാലങ്ങളായി കഴിയുന്നത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍
കൂരാച്ചുണ്ട്: ഭവനരഹിതര്‍ക്കായി സര്‍ക്കാറിന്റെ ലൈഫ് പോലുള്ള പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും കൂരാച്ചുണ്ട് പഞ്ചായത്തില്‍ ആദിവാസി യുവതി വര്‍ഷങ്ങളായി കഴിയുന്നത് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍. മൂന്നാം വാര്‍ഡിലെ മുണ്ടനോലിവയലില്‍ എ.കെ.സരോജിനി (41) ആണു കിടപ്പാടത്തിനു അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. ഓട്ടപ്പാലത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ഇവര്‍ ആറ് വര്‍ഷങ്ങളായി താമസിക്കുന്നത്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയതാണ് ഷെഡ്.
റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍; പിടിയിലായത് ബാലുശ്ശേരി, കൂരാച്ചുണ്ട് സ്വദേശികള്‍
കൂരാച്ചുണ്ട്: തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വാനഹ പാര്‍ക്കിങ് പരിസരത്ത് മോഷണ ശ്രമത്തിനിടെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ബാലുശ്ശേരി സ്വദേശി ഇരുള്‍കുന്നുമ്മല്‍ യാസിര്‍ (27), കൂരാച്ചുണ്ട് സ്വദേശി പോത്തുലാട്ട് താഴെ വീട്ടില്‍ അമല്‍ കൃഷ്ണ (23) എന്നിവരെയാണ് പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്തെ ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ
കോടിയേരി ഇനി ഹൃദയങ്ങളില്‍; പ്രിയസഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കുമുന്നില്‍ അനുസ്മരിച്ച് കൂരാച്ചുണ്ട്
കൂരാച്ചുണ്ട്: സഖാവ് കോടിയേരിയുടെ നിര്യാണത്തില്‍ സി.പി.ഐ.എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിച്ചു. സി.പി.ഐ.എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി അരുണ്‍ കെ.ജി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ പയസ്സ് വെട്ടിക്കാട്ട്, ഒ.കെ അഹമ്മദ്, ജോസഫ് വെട്ടുകല്ലേല്‍,
സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് കരിയാത്തുംപാറ സ്വദേശിയായ അധ്യാപകന് പരിക്ക്
കൂരാച്ചുണ്ട്: സ്‌കൂളിലേക്കു പോകുന്നവഴിയില്‍ നായ ബെക്കിന് കുറുകെ ചാടി. ബൈക്ക് മറിഞ്ഞ് അധ്യാപകന് പരിക്ക്. കരിയാത്തുംപാറ വല്ലയില്‍ ജോഷി ഇമ്മാനുവേലിനാണ് (37)പരിക്കേറ്റത്. കോഴിക്കോട് സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുംവഴി കല്ലാനോട് 28-ാംമൈലില്‍ വെച്ചാണ് അപകടം. കൈയ്ക്കും കാലിനും പരിക്കേറ്റ ജോഷിക്ക് കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമികചികിത്സ നല്‍കി. ശേഷം
”ന്യൂസിലാന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നോ” ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഈ ദൃശ്യഭംഗി കരിയാത്തുംപാറയുടേതാണെന്ന്- വീഡിയോ വൈറലാകുന്നു
പേരാമ്പ്ര: കണ്ണിനും മനസിനും ആനന്ദം പകരുന്ന കരിയാത്തുംപാറയിലെ മനോഹരമായ കാഴ്ചകളുള്‍പ്പെട്ട വീഡിയോ വൈറലാകുന്നു. മഞ്ഞുപുതച്ച മലനിരകളും നീര്‍ച്ചാലുകളും അതിനിടയിലെ പച്ചപ്പുമെല്ലാം ഏതോ മായാലോകത്തെത്തിയ അനുഭൂതിയാണ് പകരുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ന്യൂസിലന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നു’ എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ദേവ്
കൂരാച്ചുണ്ട് വെട്ടുകല്ലേല്‍ ജോസഫ് അന്തരിച്ചു
കൂരാച്ചുണ്ട്: വെട്ടുകല്ലേല്‍ ജോസഫ് (കുട്ടായി) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: മേരി ചുണ്ടയില്‍ (വയലട). മക്കള്‍:ജോളി ബഹ്‌റിന്‍, മനോജ് ജോസഫ്, സിന്ധു (കൂമ്പാറ). മരുമക്കള്‍: ഷാജു ചക്കിട്ടപ്പാറ, മിനി മാനന്തവാടി, സജി (കുമ്പാറ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ്: തോമസ് ഫൊറോന ദേവാലയത്തില്‍ നടക്കും.
നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം, ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍; തെരുവുനായശല്യം പരിഹാര നടപടികള്‍ക്കായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ യോഗം
കൂരാച്ചുണ്ട്: തെരുവുനായശല്യത്തിന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. കമ്മിറ്റിക്ക് രൂപംനല്‍കി. നിലവില്‍ 140 വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക്, കൂരാച്ചുണ്ടിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയിലും കരിയാത്തുംപാറ സബ് സെന്ററിലുമായി നല്‍കും. നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി
കൂരാച്ചുണ്ട് കുന്നേല്‍ ഏഴുവയസുള്ള ഷോണ്‍ മാത്യു അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കുന്നേല്‍ ഷോണ്‍ മാത്യു അന്തരിച്ചു. ഏഴുവയസായിരുന്നു. ബെംഗളൂരുവിലെ സര്‍ജാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൂരാച്ചുണ്ട് കോഴിപ്പറമ്പില്‍ താമസിക്കുന്ന കുന്നേല്‍ മത്തായിയുടെ കൊച്ചുമകനാണ്. കുന്നേല്‍ ജിമ്മിയുടെയും ശ്വേതയുടെയും മകനാണ്. ജോണാണ് സഹോദരന്‍.