Category: കൂരാച്ചുണ്ട്

Total 157 Posts

കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു

കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ്‌ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ

ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം; നാല് ദിവസത്തിനുള്ളില്‍ 60ലധികം പേര്‍ക്ക് രോഗം, പഞ്ചായത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാല് കുട്ടികള്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ

കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം,

കക്കയത്ത് സഞ്ചാരികൾക്ക് മുന്നിൽ കടുവ; ദൃശ്യങ്ങൾ കാണാം

കൂരാച്ചുണ്ട്: കക്കയം ഡാമിൽ കടുവ നീന്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി വിനോദ സഞ്ചാരികൾ. ഡാമിൽ ബോട്ടുയാത്ര നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളത്തിൽ കടുവ നീന്തുന്നത് സഞ്ചാരികളുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് കടുവ അടുത്തുള്ള കാടിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മിനിഞ്ഞാന്നാണ് കടുവയെ സഞ്ചാരികൾ കണ്ടത്. കക്കയത്ത് കടുവ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടെങ്കിലും ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്.

ഉള്ള്യേരിയിലെത്തിയത് കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, കൂരാച്ചുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ നിന്നും കരിയാത്തുംപാറയിലേക്ക്; അപകടം പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ അശ്രദ്ധയുടെ ഇരയായി കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി

കൂരാച്ചുണ്ട്: പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകട സാധ്യതയുള്ള മേഖലയാണ് കൂരാച്ചുണ്ടിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും പരിസരവും. വിനോദ സഞ്ചാരത്തിനായി കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തുമൊക്കെ ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി ജോര്‍ജ് ജേക്കബ് മുങ്ങിമരിച്ചത് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഉള്ള്യേരിയില്‍ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജോര്‍ജ് ജേക്കബും സുഹൃത്തുക്കളും

കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്ത് സെപ്റ്റംബർ 6ന് കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായാണ് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ മാസം 31ന് രാവിലെ 11 മുതൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലാണ് പഞ്ചായത്ത് തല അദാലത്ത് ചേരുക.

സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം; കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2023-24ലെ മികച്ച സീനിയര്‍ ഫുട്‌ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി

കൂരാച്ചുണ്ട്: കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2023 – 24 വര്‍ഷത്തെ പുരുഷ വിഭാഗത്തില്‍ മികച്ച സീനിയര്‍ ഫുട്ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടിയും കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചൊവ്വാഴ്ച കൊച്ചിയില്‍

കട്ടിപ്പാറയിൽ മരപ്പണിക്കിടെ ഷോക്കേറ്റു ; കൂരാച്ചുണ്ട് സ്വദേശി മരിച്ചു

കട്ടിപ്പാറ: കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരൻ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈൽ പറയംകണ്ടത്തിൽ പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കട്ടിപ്പാറ ചെമ്പ്ര കുണ്ട് മുഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നാല്പത്തിയാറ് വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പുഴയുടെ തീരത്ത് തമാസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

കുറ്റ്യാടി: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; ഡാം കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം

കക്കയം: മഴ ശക്തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇതോടെ ഡാമിലെ മഴക്കാല കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. 2485അടി ആകുമ്പോൾ ഷട്ടർ തുറക്കും. 190 എംഎം മഴ ഡാം മേഖലയിൽ ലഭിച്ചിരുന്നു. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 38.89 മീറ്റർ ആണ്. ഡാം മേഖലയിൽ

error: Content is protected !!