Category: കുറ്റ്യാടി

Total 202 Posts

ഷിഗെല്ല ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരന്‍ ആശുപത്രിയില്‍

വളയം: ഷിഗെല്ല രോഗം ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പനിയും വയറിളക്കവും അപസ്മാരവും ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വാബ് ട്രൂനാറ്റ് ടെസ്റ്റില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല എന്‍സഫലോപ്പതി രോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ അപസ്മാരം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

ഓവുചാല്‍ നിര്‍മ്മാണമുള്‍പ്പെടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല; മഴപെയ്യുന്നതോടെ ചെളിക്കുളമായി കുറ്റ്യാടി തൊട്ടില്‍പാലം റോഡ്

കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ വനീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാവാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിര്‍മ്മാണം മുടങ്ങിയതിനാല്‍ മഴപെയ്യുന്നതോടെ ടൗണില്‍ ഗതാഗതകുരുക്കും വെള്ളക്കെട്ടും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുറ്റ്യാടിയില്‍ നിന്നും മരുതോങ്കരഭാഗത്തേയ്ക്ക് പോകുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ ഓവുചാല്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. മഴ പെയ്യുന്നതോടെ

കണ്ണൂരിലെ ഡ്രൈവറുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്ററില്‍

കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെയായിരുന്നു കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോയ്ക്ക് കുത്തേല്‍ക്കുന്നത്. കണ്ണൂര്‍ സ്‌റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു.

ഡേ മാര്‍ട്ടിലെ ഊര്‍ജ്വസ്വലന്‍, കക്കട്ട് നിവാസികളുടെ പ്രിയപ്പെട്ടവന്‍; ഒഡീഷ ദുരന്തത്തില്‍ മരിച്ച സദ്ദാം ഹുസൈനെ ഓര്‍ത്ത് അജീഷ് കക്കട്ടില്‍

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞ കേരളത്തിലെ അതിഥി തൊഴിലാളിയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുമായി കക്കട്ട് സ്വദേശി. അജീഷ് എന്ന യുവാവാണ് സദ്ദാമിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. പ്രിയ സദ്ദാമിന് വിട … സദ്ദാമുമായി കുറഞ്ഞ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. കക്കട്ടിൽ ഡേ മാർട്ട് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം ഷോപ്പിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. ഡേ മാർട്ടിന്റെ

കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായി ശ്രീജേഷ് ഊരത്തിനെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രം​ഗത്ത് എത്തിയ വ്യക്തിയാണ് ശ്രീജേഷ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഠന കാലത്ത് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം യൂത്ത്

ഒഡീഷ ട്രെയിന്‍ ദുരന്തം: അതിഥി തൊഴിലാളിയുടെ മരണത്തില്‍ ഞെട്ടി കുറ്റ്യാടി, നോവായി സദ്ദാം ഹുസെെന്‍!

കോഴിക്കോട്: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ സദ്ദാം ഹുസൈനാണ് മരിച്ചത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ സദ്ദാമിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കുറ്റ്യാടി. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കുറ്റ്യാടി, കക്കട്ട് മേഖലകളില്‍ ജോലി ചെയ്തു വരികയാണ് സദ്ദാം. കുറ്റ്യാടിയിലെ ഡേമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് സദ്ദാം. അവധിയെടുത്ത് നാട്ടില്‍

അടച്ച പണം തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ചു; കുറ്റ്യാടിലെ ധനകോടി ചിട്ടിതട്ടിപ്പുകേസിലെ ഇരകള്‍ സമരത്തിലേക്ക്

കുറ്റ്യാടി: ധനകോടി ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ഇരകളായവര്‍ സമരത്തിലേക്ക്. ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ ജനങ്ങളെ വഞ്ചിച്ച ധനകോടി ചിട്ടി ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു. ഇടപാടുകാരുടെ സംഖ്യ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍കമ്മിറ്റി കുറ്റ്യാടിയില്‍

വേളം കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തുമ്പോഴും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ പകുതിയിലേറെ കുറഞ്ഞു

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. എന്നാല്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷം താഴുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ 294 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.കെ മനോജ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഇത്

ഉപതിരഞ്ഞെടുപ്പ്; വേളം പഞ്ചായത്ത് കുറിച്ചകം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തിരുന്നു. യു.ഡി.എഫിനായി വിദ്യാര്‍ഥിനേതാവ് ശാനിബ് ചെമ്പോടും ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി.എം.

വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകത്തം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തു. സിറ്റിങ് സീറ്റില്‍

error: Content is protected !!