Category: കുറ്റ്യാടി

Total 202 Posts

കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം; ബഹുജന റാലിയും പൊതുസമ്മേളനവും

കുറ്റ്യാടി: കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കെ. കൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുണ്ടുതോട് ലോക്കൽ സെക്രട്ടറി നടാൽ രവി അധ്യക്ഷത വഹിച്ചു. വൈകിട്ട് കുണ്ടുതോട് ടൗണിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ലാ

കുറ്റ്യാടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിച്ചു

കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷം. നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിക്കുകയായിരുന്നു. പാറയുള്ള പറമ്പത്ത് ദിനേശൻ, പി.പി. നിഷ എന്നിവരുടെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. പത്ത് വാഴ, പത്ത് കവുങ്ങ്, ഇരുപതോളം ചേമ്പ് എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിയിടത്തിൽ കൂട്ടമായെത്തിയ പന്നികൾ തെങ്ങിൻതൈകളുടെ ചുവട് കുത്തിയിളക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ റബ്ബർതോട്ടം കാടുപിടിച്ചു

വാടകവാഹനം വേണ്ട, മാലിന്യ ശേഖരണം ഇനി സ്വന്തം വണ്ടിയില്‍; ഹരിതകര്‍മസേനക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

കുറ്റ്യാടി: ഹരിതകര്‍മസേനയ്ക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഹരിതകര്‍മസേനക്കായി ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ സജ്ജമാക്കിയത്. വൈസ് പ്രസിഡണ്ട് ടി.കെ.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ നിര്‍വ്വഹിച്ചു. [miid1] ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് ഹരിതകര്‍മസനക്കായി

മൊഞ്ചായി മൈലാഞ്ചിയിട്ടാല്‍ സമ്മാനം; കുറ്റ്യാടി വേദിക വായനശാലയില്‍ ‘ചിത്ര മെഹന്തി’ മൈലാഞ്ചിയിടല്‍ മത്സരം

കുറ്റ്യാടി: വേദിക വായനശാല നരിക്കൂട്ടുംചാലും മഴവില്‍ക്കാട് ഫോറസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് റെസ്റ്റോറന്റ് മരുതോങ്കര ജാനകിക്കാടും ചേര്‍ന്ന് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫിത്തര്‍ ആഘോഷത്തോടനുബന്ധിച്ചാണ് ‘ചിത്ര മെഹന്തി’ മത്സരം നടത്തുന്നത്. വേദിക വായനശാലയില്‍ വ്യാഴാഴ്ചയാണ് മത്സരം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ 15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതികള്‍ക്ക് പങ്കെടുക്കാം. രണ്ട്

‘പുതുവർഷത്തിൽ പുതുലഹരി’; വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം

വേളം: കാർഷിക ഉത്സവമായ വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വേളം പഞ്ചായത്തിലെ നമ്പാംവയൽ പാടശേഖരത്തിലെ നെൽക്കൃഷിയാണ് വിളവെടുത്തത്. ‘പുതുവർഷത്തിൽ പുതുലഹരി’ എന്ന സന്ദേശം ഉയർത്തിയാണ് കൃഷി ആരംഭിച്ചത്. നെൽക്കൃഷിയുടെ നടീലും കൊയ്ത്തും പരിപാലനവുമെല്ലാം പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു.

വിത്തുതേങ്ങ സംഭരണം, കർഷകർക്ക് അർഹമായ തുക അടിയന്തിരമായി നൽകണം; കൃഷിമന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എംഎല്‍എ

കുറ്റ്യാടി: വിത്ത് തേങ്ങാ സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, തേങ്ങയുടെ വിലയിടിവ് കാരണം ബുദ്ധിമുട്ടുന്ന കേരകര്‍ഷര്‍ക്ക് സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൃഷിമന്ത്രി പി.പ്രസാദിന് കത്തയച്ച് കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍. കുറ്റ്യാടി തേങ്ങ ഏറെ ഖ്യാതിയുള്ള നാളികേര ഇനമാണെങ്കിലും നിലവിലെ തേങ്ങയുടെ തുടര്‍ച്ചയായ വിലയിടിവ് കുറ്റ്യാടി മേഖലയിലെ കേരകർഷകരെ

ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്നു, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ചയാഴ്ചയാണ് സംഭവം നടന്നത്. ഊരത്ത് കാരങ്കോട്ട് ലീലയുടെ രണ്ടു പവന്‍ മാലയാണ് മോഷ്ടിച്ചത്. ഒ.പി ടിക്കറ്റിന് വരിനില്‍ക്കുകയായിരുന്ന ലീലയുടെ മാല രണ്ടു യുവതികള്‍ ചേര്‍ന്ന് പൊട്ടിച്ചുകൊണ്ടുപോകുകയായിരുന്നു. തന്ത്രപരമായി മാലപൊട്ടിക്കുന്ന രംഗങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍

കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൌണ്ടറിന് മുന്നില്‍ അനാവശ്യ തിക്കും തിരക്കും ഉണ്ടാക്കി മോഷണം; ഊരത്ത് സ്വദേശിനിയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല കവർന്നു

കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയില്‍ സ്വര്‍ണമാല മോഷണം പോയതായി പരാതി. തിരക്കേറിയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ വരിനില്‍ക്കുന്നതിനിടെയാണ് ഊരത്ത് സ്വദേശി കാരംകോട്ട് വീട്ടില്‍ ലീലയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മുപ്പത്തിയഞ്ച് നാല്‍പത്തിയഞ്ച് വയസോളം വരുന്ന രണ്ട് സ്ത്രീകള്‍ മാലമോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടിക്കറ്റ്

വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

വേളം: വേളം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറുമായിരുന്ന വി.പി സുധാകരന്‍ മാസ്റ്ററോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. പഞ്ചായത്തിലെ കാക്കുനി, തീക്കുനി, നമ്പാംവയല്‍, പൂളക്കൂല്‍, പൂമുഖം എന്നീ ടൗണുകളിലാണ് ഹര്‍ത്താല്‍. രാവിലെ 11 മണിയ്ക്ക് തീക്കുനിയില്‍ സര്‍വകക്ഷി അനുശോചനയോഗവും ചേരും. ചൊവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും വേളം മണ്ഡലം ജനറല്‍ സെക്രട്ടറിയും; ഏവര്‍ക്കും പ്രിയങ്കരനായ വാര്‍ഡ് മെമ്പര്‍ വി.പി. സുധാകരന്റെ സംസ്‌കാരം നാളെ രാവിലെ

വേളം: കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ ഏവര്‍ക്കും പ്രിയങ്കരനുമായ വേളം ഗ്രാമ പഞ്ചായത്ത് അംഗം വി.പി. സുധാകരന്റെ വേര്‍പാടിന്റെ തീരാദുഃഖത്തിലാണ് നാടും നാട്ടുകാരും. രാഷ്ട്രീയ പ്രവര്‍ത്തനായിരുന്ന അദ്ദേഹം ആയഞ്ചേരി ചീക്കിലോട് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര കമ്മിറ്റി വൈസ്

error: Content is protected !!