Category: Uncategorized

Total 6591 Posts

ഒളിംപ്കിസിൽ വിനേഷ് ഫോഗട്ടിന്റെ അയോ​ഗ്യത; ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചത്, കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനായി ചെലവാക്കിയ തുക പരാമർശിച്ചതിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി. ഏതെങ്കിലും ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്‌സഭയിൽ പറഞ്ഞു. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പാർലമെന്റിൽ പ്രസ്താവന നടത്തവെയാണ് ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സർക്കാർ ചെലവഴിച്ചുവെന്ന് മന്ത്രി

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07/08/2024)

ഇന്നത്തെ ഒ.പി (07.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

മുൻ വടകര നഗരസഭ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു

വടകര: മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. വടകര നഗരസഭ വൈസ് ചെയർമാൻ, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സിഐടിയു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു വടകര ഏരിയ പ്രസിഡൻ്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സിഡബ്ല്യുഎഫ്ഐ താലൂക്ക്

കനത്ത മഴ തുടരുന്നു: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

ഈ ദുരിതവും നമ്മൾ അതിജീവിക്കും; വയനാട് മുണ്ടക്കൈയിലെ ദുരിത ബാധിതർക്ക് സഹായമാവുമായി വടകര പുതുപ്പണത്തെ കരീം, വീഡിയോ കാണാം

വടകര: കേരളം ചെറുത്ത് നിൽപ്പിന്റെ നാടാണ്. എത്ര ദൂരെ അപകടം സംഭവിച്ചാലും നമ്മൾ അവിടെ ഓടി യെത്തും. വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായി പോവുകയാണ് വടകര പുതുപ്പണത്തെ കരീം. കൈനിറയെ പുതുവസ്ത്രങ്ങളുമായാണ് ഇദ്ദേഹം ചുരം കയറുന്നത്. അതും തന്റെ ചെറിയ ടെക്സ്റ്റൈൽഷോപ്പിൽ വില്പനയ്ക്ക് വച്ച വസ്ത്രങ്ങൾ. കടയിലെ ഭൂരിഭാഗം വസ്ത്രങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. തൻറെ അന്നമാണ്

പേരാമ്പ്ര കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു

പേരാമ്പ്ര: കോടേരിച്ചാൽ പുതിയേടത്ത് വാസു അന്തരിച്ചു. അറുപത് വയസായിരുന്നു. അച്ഛൻ: പരേതനായ പുതിയേടത്ത് കണാരകുറുപ്പ് അമ്മ: പരേതയായ ലക്ഷ്മി അമ്മ ഭാര്യ. ശ്രീജ (കല്ലാച്ചി ) മക്കൾ: കീർത്തന, ഭാഗ്യതീർത്ഥ സഹോദരങ്ങൾ: സൗദാമിനി (ഇരിങ്ങണ്ണൂർ ), ശാന്ത (കോഴിക്കോട് ), സതി (പാണ്ടിക്കോട് )

പ്രതികൂല കാലാവസ്ഥ; വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി

; വടകര: വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തി. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം

ദുരിതപ്പെയ്ത്ത് തുടരുന്നു; ജില്ലയിൽ 47 ക്യാമ്പുകൾ തുറന്നു, വടകര താലുക്കിൽ നിന്നുമാത്രം 113 പേർ ക്യാമ്പിൽ

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കൊയിലാണ്ടി താലൂക്കിലേതുൾപ്പെടെ ആകെ 47 ക്യാമ്പുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുൾപ്പെടെ

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ (30.07.2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (29.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 4) കുട്ടികളുടെ വിഭാഗം – ഉണ്ട് 5) സർജറി വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7)

error: Content is protected !!