Category: Uncategorized
മേപ്പയൂര്‍ എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം; അപേക്ഷകള്‍ ക്ഷണിച്ചു
മേപ്പയൂര്‍: മേപ്പയൂര്‍ എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായവര്‍ക്ക് അപേക്ഷകള്‍ അയക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ
താമരശ്ശേരിയില്‍ തെരുവുനായ ആക്രമണം; ആടിനെ കടിച്ചുകൊന്നു
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ തെരുവുനായകള്‍ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ മൂന്ന് ആടുകളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകള്‍ അവശനിലയിലാണ്. വീടിന് സമീപത്ത് മേയുകയായിരുന്നു ആടുകള്‍. ആടു വളര്‍ത്തലാണ് ഉസ്മാന്റെ ഏക ജീവിതമാര്‍ഗം. കട്ടിപ്പാറയില്‍ തെരുവുനായകളുടെ ശല്യം പതിവായിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ നിരവധി
എളാട്ടേരിയിൽ നിന്നും കാണാതായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന
കൊയിലാണ്ടി: എളാട്ടേരിയിൽ നിന്നും കാണാതായ ഉള്ളിയേരി സ്വദേശിനിയായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കട്ടപ്പനയിലുള്ള വൃന്ദാവനം ഹോട്ടലിൽ ഉള്ളതായി വിവരം ലഭിച്ചത്. ഇരുവരെയും ജൂലായ് 17ന് രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ
‘ടി.പി മരിച്ച ദിവസം കേരളം മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വീട്ടിലേക്ക് ഓടിവന്ന മുഖ്യമന്ത്രി, മകന്റെ വിശേഷങ്ങള്‍ ചോദിക്കുന്ന ജനകീയനായ നേതാവ്’; ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് എംഎല്‍എ കെ.കെ രമ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് വടകര എംഎല്‍എ കെ.കെ രമ. ടിപി ചന്ദ്രശേഖരന്‍ മരിച്ച ദിവസം വീട്ടിലേക്ക് വന്ന് എന്നെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിച്ച ഉമ്മന്‍ചാണ്ടി അന്ന് തന്ന ആശ്വാസം വളരെ വലുതാണെന്നും, പിന്നീട് നിയമസഭയിലെത്തിപ്പോള്‍ കാണിച്ച സ്‌നേഹവും കരുതലും വേറൊരു രാഷ്ട്രീയ നേതാവിലും കാണാന്‍ സാധിക്കില്ലെന്നും കെ.കെ രമ വടകര ഡോട്ട് ന്യൂസിനോട്
”അസുഖത്തിന്റെ ക്ഷീണത്തിനിടയിലും മേപ്പയ്യൂരിലെ സഹപ്രവര്‍ത്തകനെ ആശ്വസിപ്പിക്കാനെത്തിയ നേതാവ്” ഉമ്മന്‍ചാണ്ടിയുടെ അവസാന കൊയിലാണ്ടി സന്ദര്‍ശനത്തെക്കുറിച്ച് രാജേഷ് കീഴരിയൂര്‍ എഴുതുന്നു
കൊയിലാണ്ടി: ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ജനകീയനായ നേതാവ്, അതായിരുന്നു ഞാന്‍ നേരിട്ടറിഞ്ഞ ഉമ്മന്‍ചാണ്ടി. പുലര്‍ച്ചെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസില്‍ ആദ്യം ഓര്‍ത്തത് അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ്. കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെയോ മുഖ്യമന്ത്രി പദമടക്കമുള്ള പദവികള്‍ അലങ്കരിച്ചതിന്റെയോ അധികാരങ്ങള്‍ ഒട്ടും കാണിക്കാത്ത, അതിന്റെ ആനുകൂല്യങ്ങള്‍ ആഗ്രഹിക്കാത്ത താഴേക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലും ചേര്‍ത്തുപിടിക്കുന്ന ഒരു നേതാവ്,
തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ആവളയിലും വളയത്തും താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ജൂലെെ 20 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിലെ ദൃശ്യങ്ങള്‍ (വീഡിയോ കാണാം)
പേരാമ്പ്ര: കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന് മനസിലാക്കി ടീച്ചർ
സ്വന്തമായി ഭൂമിയില്ലേ? ലാന്റ്ബാങ്ക് പദ്ധതിയിലൂടെ ഭൂമി ലഭിക്കും, യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ജില്ലയിൽ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് ഭൂരഹിതരായ പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം. നിശ്ചിത അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം
ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.
ആശങ്കപ്പെടാനില്ല, മൂരാട് പാലത്തിന്റെ തൂണുകളുടെ ചെരിവ് പരിഹരിക്കപ്പെടും
വടകര: ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി മൂരാട് നിര്‍മ്മിച്ച പുതിയ പാലത്തിന് സംഭവിച്ച തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ. പാലത്തിന് സംഭവിച്ച തകരാര്‍ സാങ്കേതികമായി പരിഹരിക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിന്‍ഹ അറിയിച്ചു. പുഴയിലെ രണ്ട് വശത്തും മണ്ണ് നീക്കാത്തത് കാരണം നടുഭാഗത്ത് വലിയ