Category: Uncategorized
കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിനെ കാണാതായി. ആലപ്പുഴ സ്വദേശി രതീഷാണ് കടലില്‍ വീണത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ സിദ്ധിവിനായക എന്ന ബോട്ടില്‍ നിന്നാണ് യുവാവ് കടലിലേക്ക് വീണത്. 11മണിയോടെ പണിയെല്ലാം കഴിഞ്ഞ് തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയാണ് രതീഷിനെ കാണാനില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡിനെ വിവിരമറിയിക്കുകയായിരുന്നു.
ഓട്ടോമാറ്റിക് ഗിയറുള്ള കാറുകളോടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്; ഡ്രൈവിങ് ടെസ്റ്റും പ്രത്യേകമായി നടത്തും, മാറ്റങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: ഓട്ടോമാറ്റിക് ഗിയറുള്ള കാറുകള്‍ ഓടിക്കാന്‍ ഇനി മുതല്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയിലാണ് കാറുകള്‍ ഓടിക്കാനുള്ള ലൈസന്‍സിലും മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് വിഭാഗത്തിലും ലൈസന്‍സിനായി പ്രത്യേക ഡ്രൈവിങ് ടെസ്റ്റും നടത്തും. ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് പോലെ ഇനി മുതല്‍ കാറുകളില്‍ ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ട് തരം ലൈസന്‍സുകളാണ് കാറോടിക്കുന്നവര്‍ക്കും ഇനി
Kerala Lottery Results | Bhagyakuri | Karunya Lottery KR – 614 Result | ഒന്നാം സമ്മാനം 80 ലക്ഷം രൂപ താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം വിശദമായി അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 614 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; ഓഗസ്റ്റ് മാസത്തെ ആദ്യ മുന്നറിയിപ്പില്‍ കോഴിക്കോട് യെല്ലോ അലര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ മഴ വീണ്ടും ശക്തമായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ മഴ മുന്നറിയിപ്പില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
വടകര സ്വദേശിനിയായ പെണ്‍കുട്ടിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി മാല മോഷ്ടിച്ചു; സുഹൃത്ത് പിടിയില്‍
വടകര: പെണ്‍സുഹൃത്തിനെ ലോഡ്ജില്‍ വിളിച്ചു വരുത്തി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദ്(44) ആണ് മാഹി പോലീസിന്റെ പിടിയിലായത്. മാഹിയില്‍ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിയായ പെണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ബോധരഹിതയാക്കിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു. ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പവനോളം വരുന്ന മാല മോഷ്ടിച്ച
ഓടി രക്ഷപ്പെടാന്‍ ശ്രമം; തലശ്ശേരിയില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ എക്‌സൈസ് പിടികൂടിയത് സാഹസികമായി
കണ്ണൂര്‍: തലശ്ശേരിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. ധര്‍മ്മടം സ്വദേശി എ.ഖലീലാണ് പിടിയിലായത്. ഇയാളില്‍ നിന്നും 23ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തലശ്ശേരി ഗവ. ആശുപത്രിക്ക് സമീപത്തെ മൂപ്പന്‍സ് റോഡിലുള്ള ദേ ചായക്കടയുടെ മുന്‍വശത്ത് നിന്നാണ് പ്രതിയെ പിടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്. നേരത്തെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍
Kerala Lottery Results | Nirmal Lottery NR 341 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 341 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
മൂടാടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം, വിശദാംശങ്ങൾ
മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 25-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എ.യോ, പി.ജി.ഡി.സി.എ.യോ യോഗ്യതയുള്ളവർക്ക്
തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രൊഫസർ, കെയർ പ്രൊവൈഡർമാർ എന്നീ തസ്തികകളിലാണ് നിയമനം. തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻ വാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക്
വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്: ദേശീയപാത 766ൽ നായ്ക്കട്ടി കല്ലൂര്‍ 66ല്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് തീപിടിച്ച് കത്തി നശിച്ചു. ബൈക്കില്‍ സഞ്ചരിച്ച യുവാവ് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. ബീനാച്ചി സ്വദേശി അന്‍സാദാണ് രക്ഷപ്പെട്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കര്‍ണാടകയില്‍ നിന്ന് വരുന്നതിനിടെ കല്ലൂല്‍ 66ല്‍ എത്തിയപ്പോള്‍ തീപടരുന്നത് കണ്ട് അന്‍സാദ് റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തി