Category: Uncategorized

Total 6592 Posts

മുക്കത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി

മു​ക്കം: വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മുക്കത്ത് യുവാവ് പിടിയിലായി. കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെകു​നി​യി​ൽ സ്വ​ദേ​ശി വേ​ലി​പ്പു​റ​വ​ൻ ജ​സ്‌​ലീം ആ​ണ് മു​ക്കം പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കെ​ത്തി​ച്ച 5.58 ഗ്രാം ​എം.​ഡി.​എം.എയാണ് ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് ഉ​പ​ഭോ​ക്താ​വി​നെ കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാണ് മു​ക്കം പൊ​ലീ​സെത്തി ഇയാളെ പിടികൂടിയത്. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പ​രി​ശോ​ധ​ന. പെ​ൺ​കു​ട്ടി​ക​ൾ

Kerala Lottery Results | Nirmal Lottery NR 343 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 343 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ദുല്‍ഖറിനെ വെല്ലുന്ന വില്ലനായി വടകരക്കാരന്‍; കിംഗ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലാറക്കലിന്റെ മിന്നും പ്രകടനം

വടകര: ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം കിംങ് ഓഫ് കൊത്ത തീയേറ്റില്‍ കൈയടി നേടുമ്പോള്‍ വടകരകാര്‍ക്കും അഭിമാനിക്കാം. ദുല്‍ഖറിന്റെ വേഷത്തിനോട് പോരാടുന്ന സിനിമയിലെ പ്രധാന വില്ലനായി എത്തിയത് വടകരക്കാരനായ ഷബീര്‍ കല്ലാറക്കലാണ്. നായകനും വില്ലനും തമ്മില്‍ ഏറ്റുമുട്ടുന്ന പല സംഘട്ടന രംഗങ്ങളും തീയേറ്ററില്‍ കൈയടിയോടെയാണ് പ്രേഷകര്‍ സ്വീകരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ രാജുവിന്റെ

വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ്

‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും

ഇന്ത്യ ചന്ദ്രനെ തൊടുമ്പോള്‍ കൊയിലാണ്ടിക്കും ഇത് അഭിമാന നിമിഷം; ചന്ദ്രയാന്‍-3 ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞന്‍ അബി എസ്. ദാസ്, വമ്പിച്ച സ്വീകരണം നല്‍കാനൊരുങ്ങി നാട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന

ചന്ദ്രനെ ചുംബിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; ചാന്ദ്രയാന്‍-3 ലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി (വീഡിയോ കാണാം)

ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ബുധനാഴ്ച വൈകീട്ട് 06:03 നായിരുന്നു ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ ലാന്റിങ്. ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. ഈ പട്ടികയില്‍

അധ്യാപക ജോലിയാണോ ഇഷ്ടം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന് ജില്ലയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഐ.ടി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അതാത് വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലം നൽകും. ഹയർ സെക്കൻഡറി

കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചൂട് കനക്കും, മണ്‍സൂണ്‍ സീസണിലെ ആദ്യ മുന്നറിയിപ്പ്! ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: ഇന്നും നാളെയും സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മണ്‍സൂണ്‍ സീസണില്‍ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്. ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-62 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-61 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

error: Content is protected !!