Category: Uncategorized
പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം
Kerala Lottery Results | Karunya Plus Lottery KN-485 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-485 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരീക്കോട് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാര്‍ കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കുടുംബ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ടു; ബാലുശ്ശേരിയില്‍ അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയെ കുത്തിപരിക്കേൽപ്പിച്ചു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ജയേഷാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ജയേഷിന്റെ വീട്ടിലെ ബഹളം കേട്ട് അയല്‍വാസിയായ സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്‌ന പരിഹാരത്തിനായി
കുരുന്നുകളുമായി കൂട്ട് കൂടിയാലോ…; കൊയിലാണ്ടിയിൽ നഴ്സറി അധ്യാപക ഒഴിവിലേക്ക് അഭിമുഖം, വിശദാംശങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിൽ നഴ്സറി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം നാളെ (2023 ഓഗസ്റ്റ് 31) രാവിലെ 10:30 ന് സ്കൂളിൽ വച്ച് നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രീ പ്രൈമറി ടി.ടി.സി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നാളെ രാവിലെ 10:30 ന് സ്കൂളിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്‍മുന്നില്‍
പാലക്കാട്: സഹോദരിമാരായ മൂന്ന് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്‍മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും.
തനിച്ചുള്ള യാത്ര സുരക്ഷിതമാക്കാം; ‘ട്രാക്ക് മൈ ട്രിപ്പ്’ സംവിധാനവുമായി കേരള പോലീസ്, അറിയേണ്ടത് ഇത്രമാത്രം
വടകര: തനിച്ചുള്ള യാത്രയില്‍ പോലീസ് സഹായം ലഭ്യമാക്കാനുള്ള പുതിയ സംവിധാനവുമായി കേരള പോലീസ്. പോലീസിന്റെ പോല്‍ -ആപ്പിള്‍ ആപ്പ് വഴിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പോല്‍ – ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്. തുടര്‍ന്ന്
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-63 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-63 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
വാന നിരീക്ഷകര്‍ റെഡിയായിക്കോളൂ, ആകാശത്ത് വീണ്ടും ”സൂപ്പര്‍ ബ്ലൂ മൂണ്‍”; അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം
കോഴിക്കോട്: ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ വീണ്ടും ‘സൂപ്പര്‍ ബ്ലൂ മൂണ്‍’ എത്തുന്നു. ഈസ്‌റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാന്‍ സാധിക്കുക. ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് ബ്ലൂ മൂണ്‍ ദൃശ്യമാവുക. നാല് പൂര്‍ണചന്ദ്രന്
മഞ്ഞ് മൂടിയ മാനാഞ്ചിറ, തണുത്തുറഞ്ഞ റെയിൽവേ സ്റ്റേഷൻ: ആളൊഴിഞ്ഞ കോഴിക്കോടിന് പിന്നാലെ വൈറലായി മഞ്ഞ് വീഴുന്ന കോഴിക്കോട്-ചിത്രങ്ങള്‍ കാണാം
കോഴിക്കോട്: മഞ്ഞിൽ കുളിച്ച് നിൽക്കുന്ന കോഴിക്കോട്, നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു വിശേഷണമാണിത്. കൊടും ചൂടും കനത്ത മഴയും പ്രളയവുമൊക്കെ അനുഭവിച്ചവരാണെങ്കിലും സിനിമയിലും ചിത്രങ്ങളിലുമൊക്കെയുള്ള മഞ്ഞ് വീഴ്ച കോഴിക്കോടില്ല. മഞ്ഞ് കാലത്ത് സാമാന്യം തണുപ്പും മലനിരകളിൽ നിന്ന് നോക്കിയാൽ മൂടൽമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന പ്രകൃതിയെയും കോഴിക്കോടിന്റെ പലഭാഗത്തും നമുക്ക് കാണാം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ