Category: Uncategorized
വട്ടോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു, പിന്നീട് നടന്നത് ലക്ഷങ്ങളുടെ ഇടപാട്; വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള തട്ടിപ്പിന്റെ ഞെട്ടലില്‍ കോഴിക്കോട്
കോഴിക്കോട്: വിദ്യാര്‍ത്ഥികളെ കരുവാക്കി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുമായി അന്തര്‍സംസ്ഥാന സംഘം. വട്ടോളി സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയിട്ടുണ്ട്. വട്ടോളി
കൊടുവള്ളിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന ബെന്‍സ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍
കൊടുവള്ളി: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. കൊടുവള്ളി ആവിലോറയിലാണ് സംഭവം. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍
Kerala Lottery Results | Nirmal Lottery NR 345 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 345 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
ഇടിമിന്നലിനൊപ്പം ശക്തമായ മഴയും; കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ
കനത്ത മഴ: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; വെളളച്ചാട്ടങ്ങൾ, നദീതീരങ്ങള്‍ തുടങ്ങിയ ജലാശയങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വിലക്ക്
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു. വെളളച്ചാട്ടങ്ങൾ,
കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. കല്ലായി മന്‍കുഴിയില്‍ പറമ്പ് അബ്ദുള്‍ ലത്തീഫ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. 28 വര്‍ഷമായി ഖത്തറിലെ അമീരി ദിവാനിയില്‍ ജോലി ചെയ്യുകയായിരുന്നു
Kerala Lottery Results | Karunya Plus Lottery KN-486 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-486 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
അഴിയൂര്‍ കുഞ്ഞിപള്ളിയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു
അഴിയൂര്‍: അഴിയൂരില്‍ ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി.പി അബ്ദുള്‍ റഷീദാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം 5.35 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ
താമരശ്ശേരിയില്‍ ലഹരി മാഫിയാസംഘം പ്രവാസിയുടെ വീട് ആക്രമിച്ചു; യുവാവിന് വെട്ടേറ്റു, പോലീസിന് നേരെയും അക്രമം
താമരശ്ശേരി: താമരശ്ശേരിയില്‍ ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന്
കൂരാച്ചുണ്ടില്‍ ലഹരി വേട്ട; വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ നിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. പേരാമ്പ്ര ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത എംഡിഎംഎയ്ക്ക് 1.020 ഗ്രാം തൂക്കം വരുമെന്ന്