Category: Uncategorized

Total 6592 Posts

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-65 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-65 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

നിപ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്

കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സ നല്‍കാനും തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്രസംഘത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന

നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ

നിപ: കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ കണ്ടയിൻമെന്റ് സോൺ, കർശന നിയന്ത്രണം

കോഴിക്കോട്: ജില്ലയിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്- 1,2,20 വാർഡുകൾ, കുറ്റ്യാടി

നിപ: സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും, അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് സമീപ ജില്ലകളിലുള്ള ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കണമെന്നും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ചവർ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള

ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിൽ നിപ വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളിൽ നിന്നും നേരിട്ടോ

ജില്ലയിൽ വീണ്ടും നിപ; മരുതോങ്കര, തിരുവള്ളൂർ സ്വദേശികൾ മരിച്ചത് നിപ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. നാല്

മരുതോങ്കരയിലും ആയഞ്ചേരിയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിസള്‍ട്ട് പോസിറ്റീവ് ആയാലും നെഗറ്റീവായാലും എന്തൊക്കെ നടപടികള്‍ വേണം എന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കുറ്റ്യാടി പഞ്ചായത്ത് ഹാളിലാണ് മന്ത്രി റിയാസിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയില്‍ ആശങ്കക്ക് വകയില്ലെന്നും

നിപ സംശയം; ഇന്നലെ മരിച്ച ആയഞ്ചേരി സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ

ആയഞ്ചേരി: നിപ സംശയത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരിച്ച രണ്ടാമത്തെ വ്യക്തിയായ ആയഞ്ചേരി മങ്ങലാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗബാധയ്ക്കുശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതു പ്രകാരം വെള്ളിയാഴ്ച്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും ശനിയാഴ്ച്ച വില്യാപ്പള്ളി ആഗോര്യ കേന്ദ്രത്തിലും ഞായറാഴ്ച്ച വടകര സര്‍ക്കാര്‍ ആശുപത്രിയിലും ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഡോ.ജ്യോതിഷ് കുമാറിന്റെ വീട്ടിലും

നിപ സംശയം; കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: അസ്വാഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദേശമുണ്ട്. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകുന്നേരം പൂനെ വൈറോളജി

error: Content is protected !!