Category: Uncategorized
ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് വാഗ്ദാനം; കോഴിക്കോട് സ്വദേശിനിയുടെ മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാൻഡിൽ
അത്തോളി: ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് പറഞ്ഞു കോഴിക്കോട് സ്വദേശിനിയുടെ 3,59,050 രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥൻ ( 49) ആണ് റിമാൻഡി ലായത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എടക്കര സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ നഷ്ടമായ
ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു
ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മി.
ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ്; കോഴിക്കോട് സ്വദേശി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ, ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടുന്നത് മോർഫിങ്ങിലൂടെ നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി
കൊച്ചി: ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് എൻഫോർസ്‍മെൻറ് ഡയറക്ടറേറ്റ് പറഞ്ഞു. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു.
ദേശീയപാത ഡി.എൽ.പി കാലാവധി 5 വർഷം; റോഡിന്റെ പരിപാലനവും കരാറുകാരുടെ ഉത്തരവാദിത്വമാക്കി കേന്ദ്രസർക്കാർ തീരുമാനം, കേരളത്തിലെ കരാറുകാർക്കും ബാധകം
ദില്ലി: ദേശീയപാത നിർമാണത്തിൽ റോഡിന്റെ പരിപാലനവും കരാറുകാരുടെ ഉത്തരവാദിത്വമാക്കി മാറ്റി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച നിർദേശം ദേശീയ പാത റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ നിർദ്ദേശപ്രകാരം ഡി.എൽ.പി (പേരായ്മയും പരിപാലനവും നോക്കേണ്ട ബാധ്യത) കാലാവധി കഴിയും മുമ്പാണ് തുടർച്ചയായ വിലയിരുത്തലുകൾ ഉണ്ടാവുക. രാജ്യവ്യാപകമായി പണി നടത്തിയതും തുടരുന്നതുമായ എല്ലാ കരാറുകാരുടേയും പ്രവർത്തനങ്ങൾ അവ
കമന്റ് ഇഷ്ടപ്പെട്ടില്ലെ? ‘ഡിസ് ലൈക്ക്’ ചെയ്യാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇഷ്ടപ്പെടാത്ത കമന്റുകൾക്ക് ‘ഡിസ് ലൈക്ക്’ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേഷൻ. മറ്റൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗൺവോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. ഫീച്ചർ എന്ന് പുറത്തിറക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദാംശങ്ങളൊന്നും മാതൃ കമ്പനിയായ മെറ്റ അറിയിച്ചിട്ടില്ല. മറ്റ് പുതിയ അപ്ഡേറ്റുകളും ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരുന്നു. മൂന്ന്
പി.എം നാണു സ്മാരക ശ്രേഷ്ഠ മാനവ് പുരസ്‌കാരം നരേന്ദ്രന്‍ കൊടുവട്ടാട്ടിന്
വടകര: കടത്തനാടിന്റെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന പി.എം നാണുവിന്റെ ഓര്‍മയ്ക്കായി വടകര വീ വണ്‍ കൂട്ടായ്മ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ മാനവ് പുരസ്‌ക്കാരത്തിന് ഐപിഎം അക്കാദമി ചെയര്‍മാന്‍ നരേന്ദ്രന്‍ കൊടുവട്ടാട്ടിനെ തെരഞ്ഞെടുത്തു. 10,001രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്. 15 വര്‍ഷക്കാലം ഇന്‍ഫോസിസ് വൈസ് പ്രസിഡണ്ടും ഡെവലപ്പ്‌മെന്റ് സെന്റര്‍ ഹെഡും ഐ പോയന്റ് കണ്‍സള്‍ട്ടിങ്, ലിഗ എഡ്യു
തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചെന്ന് ആരോപണം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി
വില്ല്യാപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ഹരിത കർമ്മസേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക, മുഴുവൻ സ്ഥാപനത്തിന് മുൻപിലും വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിബന്ധന പിൻവലിക്കുക, ചെവ്വാഴ്ച ദിവസത്തെ പച്ചക്കറി ചന്ത
ഒറ്റയ്‌ക്കെഴുന്നള്ളിച്ചാല്‍ ശാന്തന്‍, കൂട്ടത്തിലാണെങ്കില്‍ അക്രമി; കൊയിലാണ്ടിയില്‍ ആദ്യം ഇടഞ്ഞ പിതാംബരന്‍ എന്ന ആനയെക്കുറിച്ച് പറയുന്നതിങ്ങനെ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ പീതാംബരന്‍ എന്ന ആന മറ്റ് ആന ഒറ്റയ്ക്ക് എഴുന്നള്ളിച്ചാല്‍ ശാന്തനാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതേസമയം മറ്റ് ആനകള്‍ക്കൊപ്പമാണെങ്കില്‍ അവയെ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. ഉത്സവത്തിനിടെ ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതോടെ ഇടഞ്ഞ പിതാംബരന്‍ തൊട്ടുമുമ്പിലുണ്ടായിരുന്ന നകുലന്‍ എന്ന ആനയെ
ഒഞ്ചിയം പഞ്ചായത്ത് അംഗമായിരുന്ന കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു
ഒഞ്ചിയം: കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു.എഴുപത് വയസായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു. ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സിപിഎം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കൾ: ലിനീഷ്, ഷീബ മരുമക്കൾ: പ്രദീപൻ , പ്രജിഷ സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു
അരിക്കുളം തറമ്മലങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ഒരാൾ കൂടി പിടിയിൽ
മേപ്പയ്യൂർ: അരിക്കുളം തറമ്മലങ്ങാടിയിൽവെച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം വിയ്യൂർ സ്വദേശി കരിബാലൻകണ്ടി അഭിജിത്താണ് പിടിയിലായത്. ഇന്നലെയാണ് പ്രതിയെ മേപ്പയ്യൂർ പോലിസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനിയും മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്.