Category: Uncategorized
താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍
താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവൻ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു
കൊയിലാണ്ടി: നടുവത്തൂർ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവനാണ്. ഭാര്യ: പ്രേമ. മക്കൾ: ദേവൻ (ബജാജ് അലയൻസ്, എറണാകുളം), പ്രഭിത (അധ്യാപിക). മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീധന്യ. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ സഹോദരനും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. Related News: കോഴിക്കോട് ഡി.സി.സി
ഇന്നും നിപ ജാഗ്രതയില്‍ തുടര്‍ന്ന് കോഴിക്കോട് ജില്ല; സമ്പര്‍ക്ക പട്ടികയില്‍ 1192 പേര്‍, രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: ഞായറാഴ്ച്ചയും നിപ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. വടകര കുറ്റ്യാടി മേഖലകളിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്ന ജാഗ്രതാ നടപടികള്‍ തുടരും. സംസ്ഥാനത്ത് ഇന്നലെ പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള
കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ കാല്‍ തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; അപകടം കോട്ടയത്ത്
കോട്ടയം: കാല്‍തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെയും ഷൈനിയുടെയും മകന്‍ ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ആല്‍ഫ്രഡ് കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍
മാസപ്പിറവി കണ്ടില്ല; നബിദിനം ഈ മാസം 28 ന്
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഈ മാസം 28ന് നബി ദിനമായിരിക്കും. നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ
നിപ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കോഴിക്കോട്: നിപ സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 2023 സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 23 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷയും മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.
നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി
കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിര്‍ദേശം ബാധകമാണ്. സെപ്തംബര്‍ 18മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്തരുതെന്നും കളക്ടര്‍ അറിയിച്ചു. അങ്കണവാടികളും മദ്രസകളും
നിപ: ജില്ലയില്‍ കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍
വടകര: കോഴിക്കോട് നഗരത്തില്‍ നിപാ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലുമാണ് കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍. കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ എ. ഗീത പ്രഖ്യാപിച്ചത്. കണ്ടെയിന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ നിയന്ത്രണങ്ങളും ഇവിടെയും ബാധകമായിരിക്കും.
ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; ആശ്വാസമായി 30 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെതിരായ ജാഗ്രത തുടരുന്നു. ആദ്യം മരിച്ചയാള്‍ക്കും നിപ വൈറസ് ഉണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. സ്രവപരിശോധനയിലാണ് നിപ വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഇയാളില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം 30 ആരോഗ്യപ്രവര്‍ത്തകരുടെ
നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
നാദാപുരം: നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുമായി സമ്പര്‍ക്കത്തിലായ ഇയാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ക്വാറന്റയിനിലായിരുന്നു. ചെറിയ ചുമയെ തുടര്‍ന്ന് ഇന്ന് ഉച്ച തിരിഞ്ഞ് പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന്