Category: Uncategorized

Total 6591 Posts

നിങ്ങളാകുമോ 25 കോടി ലഭിക്കുന്ന ആ ഭാഗ്യശാലി? കേരളം ഉറ്റുനോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്

കോഴിക്കോട്: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദം; ജില്ലയില്‍ പഠനം സാധ്യമാക്കിയത് ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദം. ഓണ്‍ലൈന്‍ ക്ലാസിലൂടെ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം സാധ്യമാക്കിയെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങള്‍

കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്,

നിപ, വന്യജീവികളുടെ അസ്വാഭാവിക മരണം; കുറ്റ്യാടിലെ വിവിധ മേഖലകളില്‍ നിന്നും വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരണം തുടരും

കുറ്റ്യാടി: നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടില്‍പ്പാലത്ത് നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിക്കുക. കേന്ദ്രത്തില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസും,

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത

നിപ, അമിത ആത്മവിശ്വാസം വേണ്ട; കോഴിക്കോട് ജില്ലയിൽ തുടർന്നിരുന്ന ജാഗ്രത വരും ദിവസങ്ങളിലും പാലിക്കണം- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടര്‍ന്നാല്‍ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍

കണ്ടുകൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു, മേശയും ജനലും കത്തിനശിച്ചു; അപകടം കോട്ടയത്ത്

കോട്ടയം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു. കോട്ടയം ജില്ലയിലെ ഉല്ലല തലയാഴം പഞ്ചായത്തിലാണ് സംഭവം. മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടി.വിയാണ് വീട്ടുകാര്‍ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് വീടിന്റെ ജനലും സമീപത്തുണ്ടായിരുന്ന മേശയും കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022) കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്)

Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-381 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 381 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്

നിപ: ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 25 ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൂടാതെ ഡി.എല്‍.എഡ് പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ ഒമ്പതിനാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങുക. സംസ്ഥാനത്ത് ആകെ 4,04,075 പേരാണ് ഒന്നാം വര്‍ഷ ഹയര്‍

error: Content is protected !!