Category: Uncategorized
നരിക്കുനിയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച്; ആറ് വയസുകാരിയുടെ നില ഗുരുതരം
നരിക്കുനി: ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നരിക്കുനി കാരുകുളങ്ങരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറ് പേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റത്. നരിക്കുളം പഞ്ചായത്തിലെ 3, 4 വാര്‍ഡുകളിലായുള്ള കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് പേ പിടിച്ച നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കി.
മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍
നിപ നിയന്ത്രണങ്ങളില്‍ ഇളവ്; വടകര താലൂക്കിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
വടകര: കോഴിക്കോട് ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ വടകര താലൂക്കിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്നതായി ജില്ലാ കലക്ടര്‍ എ.ഗീത ഉത്തരവിറക്കി. വടകര താലൂക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിപ ബാധിച്ച് മരണപ്പെട്ടവരുമായും പോസിറ്റീവ് ആയവരുമായും
ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം
കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന
നിപ, ആശ്വാസമായി അഞ്ചാം ദിനവും; ഇന്നും കോഴിക്കോട് ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല, സമ്പര്‍ക്ക പട്ടികയിലുള്ളത് 981 പേര്‍
കോഴിക്കോട്: വ്യാഴാഴ്ച്ചയും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില
പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു; വിജയിച്ചത് യുഡിഎഫിലെ എ.പി.പത്മശ്രീ
പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി
Kerala Lottery Results | Karunya Plus Lottery KN-488 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-488 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ
നിപയില്‍ വീണ്ടും ആശ്വാസം: 61 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒൻപതു വയസ്സുള്ള കുട്ടിയടക്കം നിപ പോസിറ്റീവായ നാല് പേരുടെ ആരോഗ്യ നിലയിലും പുരോഗതി
കോഴിക്കോട്: നിപയില്‍ കോഴിക്കോടിന് വീണ്ടും ആശ്വാസം. ചൊവ്വാഴ്ച പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായി.
പിഴ അടയ്ക്കാതിരിക്കുകയാണോ, പണി വരുന്നുണ്ട്; ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറേണ്ടി വരും, എങ്ങനെ രക്ഷപ്പെടാമെന്ന് അറിയാം
കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറിയിറങ്ങേണ്ടി വരും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓണ്‍ലൈന്‍ (വെര്‍ച്വല്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലര ലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചുമത്തിയ ഇ-ചലാന്‍ കേസുകളാണ് കോടതികള്‍ക്ക് കൈമാറിയത്. ഹെല്‍മറ്റ് ഇല്ലാതെ