Category: Uncategorized

Total 6591 Posts

നിപ പോയപ്പോള്‍ ഡെങ്കി; കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരു മരണം

കോഴിക്കോട്: നിപ വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായി വരുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശങ്കയായി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈഡിസ് ഈജിപ്തി

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്

പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലൂണാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്. പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും

‘കടുവ സഫാരി പാര്‍ക്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ല’; ചെമ്പനോടയില്‍ പ്രതിഷേധ പ്രകടനവുമായി വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, മന്ത്രിയുടെ ചിത്രം കത്തിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശങ്ങളില്‍ കടുവ സഫാരി പാര്‍ക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍. സഫാരി പാര്‍ക്ക് തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വനം വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചിത്രം കത്തിക്കുകയും ചെയ്തു. സഫാരി പാര്‍ക്കിന്റെ

ഏഴ് ഫലങ്ങൾ നെഗറ്റീവ്, ഇന്നും പുതിയ നിപ കേസുകളില്ല; 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

കോഴിക്കോട്: ജില്ലയിൽ ഇന്നും പുതിയ നിപ കേസുകളില്ല. പരിശോധനയ്ക്കയച്ച ഏഴ് ഫലങ്ങൾ കൂടി നെഗറ്റീവായത് ആശ്വാസമായി. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ചികിത്സയിലുള്ള

Kerala Lottery Results | Nirmal Lottery NR 347 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 347 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത: പകര്‍ച്ചപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം, ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; നിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ

നടുവണ്ണൂര്‍ കാവുന്തറയില്‍ തോട്ടില്‍ കാട്ടുപന്നി ചത്ത നിലയില്‍; ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം

നടുവണ്ണൂര്‍: കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി. അമ്പലത്തിന് സമീപത്തുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരം ചത്തനിലയിലുള്ള പന്നിയെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. തൊഴിലാളികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസഡിന്റ് ടി.പി ദാമോദരന്‍ സ്ഥലത്തെത്തുകയും വിവരം ഫോറസ്റ്റ്, വൈറ്ററിനറി ഡിപ്പാര്‍ട്ടമെന്റിനെയും വിഭാഗങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ജഡം ജീര്‍ണിച്ചതിനാല്‍ പരിശോധനകള്‍

ഒളിച്ചിരുന്നത് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍; കോഴിക്കോട് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്ക് ഉള്ളിലാണ് തായിഫ് ഒളിച്ചിരുന്നത്. വിവരം ലഭിച്ച പൊലീസ് കോംട്രസ്റ്റ് ഫാക്റിയിലെത്തി തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പൊലീസിനെ ആക്രമിച്ച മൂന്ന്

error: Content is protected !!