Category: Uncategorized
മുന്‍ വടകര എം.എല്‍.എയും സോഷ്യലിസ്റ്റ് നേതാവുമായ എം.കെ.പ്രേംനാഥ് അന്തരിച്ചു
വടകര: വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര
ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുകാരനടക്കം രണ്ട് പേര്‍ രോഗമുക്തരായി; 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി, ഭീതിയൊഴിഞ്ഞ് കോഴിക്കോട്
കോഴിക്കോട്: ആശങ്കയുടെ ദിനങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. നിപ വൈറസ് ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ഭീതിയൊഴിഞ്ഞു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒമ്പതുകാരനുള്‍പ്പെടെ രണ്ട് പേര്‍ രോഗമുക്തരായെന്നതാണ് ഒടുവിലെത്തുന്ന സന്തോഷവാര്‍ത്ത. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒമ്പതുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ആദ്യം നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് ഇത്.
‘സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല’; സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്, ഒ.പി പൂര്‍ണ്ണമായും മുടങ്ങും
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി പൂര്‍ണ്ണമായി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍
എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു, കൗണ്‍സിലിങ്ങില്‍ തുറന്ന് പറഞ്ഞ് പെണ്‍കുട്ടി; സംഭവം വയനാട്ടില്‍
കല്‍പ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. പരാതി ലഭിച്ചതോടെ അമ്പലവയല്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ ഉടന്‍ തന്നെ വിവരം പ്രധാനാധ്യാപകനെ അറിയിച്ചു. പ്രധാനാധ്യാപകനാണ് കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.
Kerala Lottery Results | Karunya Plus Lottery KN-489 Result | ആ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; വിശദമായ നറുക്കെടുപ്പ് ഫലം ഇതാ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
Kerala Lottery Results | Karunya Plus Lottery KN-489 Result | ആ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; വിശദമായ നറുക്കെടുപ്പ് ഫലം ഇതാ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ താമരശ്ശേരി സ്വദേശി റിഷാദില്‍ നിന്നാണ് 43 ലക്ഷം രൂപ വിലയുള്ള 720 ഗ്രാം സ്വര്‍ണം പിടികൂടിയത്. മറ്റൊരു യാത്രക്കാരനായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ള കല്ലിങ്ങലില്‍ നിന്ന് 38.39 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. എമര്‍ജന്‍സി
തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.
ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍
ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ്
കുറ്റ്യാടി ദേവര്‍കോവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു; അപകടം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍
വടകര: കുറ്റ്യാടി ദേവര്‍കോവില്‍ കിഴക്കോട്ടില്‍ താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. വടയം നടുപ്പൊയില്‍ സ്വദേശിയായ മുഹമ്മദ് എടക്കാട്ട്കണ്ടിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവര്‍കോവിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു