Category: Uncategorized

Total 6443 Posts

ഉള്ള്യേരിയില്‍ നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരി 19 ല്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുഡ്‌സ് ഓട്ടോയിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് അപകടം. ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേ സമയം ഉള്ള്യേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്‌സ്

‘രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക’; എസ്.എഫ്.ഐ വടകര ഏരിയാ സമ്മേളനം

വടകര: എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം എസ്.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറുമായ അരവിന്ദ് സ്വാമി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രോഹിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി അമൽരാജ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അശ്വന്ത് ചന്ദ്ര, നിഹാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ധീരജ് നഗറിൽ (കേളു ഏട്ടന്‍ സ്മാരക

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (27/02/2025 & 28/02/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത

വന്യമൃഗങ്ങളെ കണ്ടാൽ ഇനി പേടിച്ചോടേണ്ടി വരില്ല; വെെൽഡ് വാച്ച് ആപ്പിൽ വിവരമറിയിക്കാം, റസ്‌ക്യൂ സംഘം പാഞ്ഞെത്തും

കോഴിക്കോട്: വന്യമൃഗങ്ങളെ കണ്ടാൽ പേടിച്ചോടേണ്ടി വരില്ല. ഇനി ഫോണിലൂടെ വെെൽഡ് വാച്ച് ആപ്പിൽ വിവരമറിയിക്കാം. നമ്മൾ പറഞ്ഞ സ്ഥലത്തേക്ക് റസ്‌ക്യൂ സംഘം പാഞ്ഞെത്തും. വയനാട്, നിലമ്പൂർ, റാന്നി, മൂന്നാർ, കണ്ണൂർ എന്നിവിടങ്ങളിലായി ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്ന ആപ്പ് ഈ മാസം അവസാനത്തോടെ നിലവിൽവരുമെന്ന് അധികൃതർ അറിയിച്ചു. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനം വകുപ്പാണ് ആ്പ്

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനം; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനംം ആരംഭിക്കുന്നു. പത്ത് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന്‍ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8891370026, 0495-2370026.

നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനി; കുറ്റ്യാടി അടുക്കത്ത് സ്വദേശി ബെംഗളുരുവിൽ പിടിയിൽ

കുറ്റ്യാടി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന എം.ഡി.എം.എ കേരളത്തിലെ ലഹരി മാഫിയകള്‍ക്ക് എത്തിച്ച്‌ നല്‍കുന്നതില്‍ പ്രധാനിയായ കുറ്റ്യാടി സ്വദേശി ബെംഗളുരുവില്‍ പിടിയിൽ. അടുക്കത്ത് ആശാരി വീട്ടില്‍ അമീർ(39) ആണ് പിടിയിലായത്. കല്ലമ്പലം പോലീസാണ് പ്രതിയെ പിടികൂടിയത്‌. നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അമീർ എന്ന് പോലീസ് പറഞ്ഞു. ബെംഗളുരുവിൽ നിന്നും

ചോറോട് പുഞ്ചിരിമില്ലിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

വടകര: ചോറോട് പുഞ്ചിരിമില്ലിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. അഴിയൂർ കോറോത്ത് റോഡ് സ്വദേശി പാറ പിറവത്ത് മീത്തൽ അൻഷാദാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12. 20 ഓടെയാണ് സംഭവം. പരിശോധനയിൽ യുവാവിന്റെ പക്കൽ നിന്നും 100 ​ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെത്തി. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ്

ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് വാഗ്ദാനം; കോഴിക്കോട് സ്വദേശിനിയുടെ മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാൻഡിൽ

അത്തോളി: ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് പറഞ്ഞു കോഴിക്കോട് സ്വദേശിനിയുടെ 3,59,050 രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥൻ ( 49) ആണ് റിമാൻഡി ലായത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എടക്കര സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ നഷ്ടമായ

ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു

ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മി.

ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ്; കോഴിക്കോട് സ്വദേശി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ, ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടുന്നത് മോർഫിങ്ങിലൂടെ നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി

കൊച്ചി: ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് എൻഫോർസ്‍മെൻറ് ഡയറക്ടറേറ്റ് പറഞ്ഞു. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു.

error: Content is protected !!