Category: Uncategorized
കളമശ്ശേരി സ്‌ഫോടനം: തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി; ബോംബ് വച്ചത് താനാണെന്ന് കീഴടങ്ങിയ ആള്‍
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തിയാണ് കൊച്ചി സ്വദേശിയായ ഒരാള്‍ കീഴടങ്ങിയത്. ബോംബ് വച്ചത് താനാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സ്‌ഫോടനത്തിന് തൊട്ട് മുമ്പ് ഒരു നീല കാര്‍ അതിവേഗം പുറത്തേക്ക്; കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരം, ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു നീല കാറിനെക്കുറിച്ച് പോലീസ് അന്വേഷണം. പ്രാര്‍ത്ഥന ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഒരു നീലക്കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും അതിവേഗം പുറേത്തക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സ്‌ഫോടനം നടത്തിയ ആള്‍ രക്ഷപ്പെടാനായി ഉപയോഗിച്ച കാറാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം പോലീസിന് ലഭിച്ച അതി നിര്‍ണായക വിവരമാണിത്.
കളമശ്ശേരിയിലേത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി; സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം, അക്രമണം ആസൂത്രിതം
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്.ദര്‍വേഷ് സാഹിബ്. ഐ.ഇ.ജി ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ടിഫിന്‍ ബോക്‌സിനുള്ളിലാണ് സ്‌ഫോടക വസ്തു വച്ചതെന്നും, സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിദ്ധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. അപകടം ആസൂത്രിതമാണെന്നും, കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ
ജോലി തേടി മടുത്തോ? കൊയിലാണ്ടി ഗവ. ഐടിഐ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496
കളമശ്ശേരി സ്‌ഫോടനം: ആദ്യ പൊട്ടിത്തെറി 9.45ഓടെ, പിന്നാലെ രണ്ട് തവണ തുടര്‍ സ്‌ഫോടനം, സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതു പരിപാടികള്‍ക്ക് പ്രത്യേക സുരക്ഷ
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍. രാവിലെത്തെ പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ തന്നെ ആദ്യ സ്‌ഫോടനവും പിന്നാലെ രണ്ടു തവണ പൊട്ടിത്തെറിയുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സ്ത്രീയുടെ
കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്, അപകടം യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യഹോവോ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെയാണ് സ്‌ഫോടനം. പരിക്കേറ്റ 23 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാര്‍ത്ഥന തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ സഫോടനം നടക്കുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിയും പിന്നാലെ തുടര്‍
കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലെ അവകാശികളില്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു; വിശദാംശങ്ങള്‍
കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങൾ ലേലം ചെയ്യുന്നു. പ്രസ്തുത വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരാൾക്കും ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്. ഒക്ടോബർ 28 മുതൽ 30 ദിവസത്തിനകം ആരും അവകാശ വാദം ഉന്നയിക്കാത്ത വാഹനങ്ങൾ www.mstccommerce.com മുഖേന
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ മരണം
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടത്. പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്. കഴിഞ്ഞ ദിവസം വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരി മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. കഠിനമായ പനിയോടൊപ്പം അഹസ്യമായ തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ്
നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു; അപകടം സഹോദരനോടൊപ്പം കുളിക്കുന്നതിനിടെ
നാദാപുരം: നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നു. നീന്തുന്നതിനിടയില്‍ ഷംനാദ് മുങ്ങിപ്പോവുന്നത് കണ്ട് സഹോദരന്‍ ബഹളം വയ്ക്കുകയായിരുന്നു.
കോഴിക്കോട് സ്വകാര്യ ബസിന് മുന്നില്‍ സിഗ് സാഗ് രീതിയില്‍ വണ്ടിയോടിച്ച് യുവാവ്; കേസെടുത്ത് പോലീസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കോഴിക്കോട്: ടൗണില്‍ സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് സ്‌ക്കൂട്ടര്‍ ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫര്‍ഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് മീറ്ററുകളോളമാണ് യുവാവ് സിഗ് സാഗ് (വളഞ്ഞ് പുളഞ്ഞ്) രീതിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.