Category: Uncategorized
കോഴിക്കോടിന് യുനെസ്കോ ‘സാഹിത്യനഗരം’ പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം
കോഴിക്കോട്: കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം
വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: കെഎസ്ഇബി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ
ഉംറ കര്‍മത്തിനെത്തിയ കോഴിക്കോട് സ്വദേശിനിയായ പതിനേഴുകാരി ജിദ്ദയില്‍ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ
കോഴിക്കോട്: ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി ജിദ്ദയില്‍ അന്തരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി പടന്നയില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകള്‍ നജാ ഫാത്തിമ(17) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി ഉംറക്കെത്തിയത്. ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു. ഇവിടെ വച്ച്
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍
കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് ജനം
കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ
കളമശ്ശേരി സ്‌ഫോടനം; മരണം രണ്ടായി, മരിച്ചത് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. അന്‍പത്തിമുന്ന് വയസ്സായിരുന്നു. കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് സ്‌ഫോടനത്തെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഞായറാഴ്ച്ച രാവിലെയോടെയാണ് കളമശ്ശേരിയിലെ യഹോവ
പേരാമ്പ്രയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി; കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി
പേരാമ്പ്ര: രാത്രിയുടെ മറവില്‍ പേരാമ്പ്രയില്‍ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. പേരാമ്പ്ര ടൗണില്‍ എ.യു.പി. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ സമീപത്ത് പുതിയെടുത്ത് പക്രന്‍ സാഹിബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു 20 മീറ്ററോളം നീളത്തില്‍ ഇടിച്ചു നിരത്തിയത്. സ്ഥലം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി. സംഭവത്തില്‍ പോലീസിലും ഗ്രാമപഞ്ചായത്തിലും പരാതി നലകിയെങ്കിലും യാതൊരു
റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉൾപ്പെടെ മൊബൈലില്‍ നിന്നും ലഭിച്ചു; കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയുടെ മൊബൈലില്‍ നിന്നും രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ
‘സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലം’; കളമശ്ശേരി സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാര്‍ട്ടിന്‍
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പിന്നില്‍ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍. തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി സ്വദേശിയായ ഇയാള്‍ ഉച്ചയോടെയാണ് സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്‌ഫോടനത്തിന്
Kerala Lottery Results | Bhagyakuri | Akshaya AK-623 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-623 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം