Category: Uncategorized
Kerala Lottery Results | Nirmal Lottery NR 356 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 356 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു
താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് അപകടം. ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വയനാട് സ്വദേശികളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേരെ കാറില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. കാര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മുക്കത്ത് നിന്നും അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസും
ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ഈ നാല്
വരന്റെ പേര് സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്; പേര് കേട്ട് ഞെട്ടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ തിരുവങ്ങൂര്‍ സ്വദേശിയുടെ വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ് എന്നത് ഒരാളുടെ പേരാണെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യം തന്നെയാണ്. തന്റെ പേരുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പേള്‍ കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ സുംഷിതാഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്. തന്റെ കല്ല്യാണക്കുറിയിലൂടെയാണ് സുംഷിതാഖ് ഇപ്പോള്‍ താരമായിരിക്കുന്നത്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി പോലീസ് കോണ്‍സ്റ്റബിള്‍ ടി.സി സുരേന്ദ്രന്റെ മക്കളുടെ പേരാണ്
കണ്ണൂരില്‍ ലോറിയിടിച്ച് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂര്‍ കോറോത്ത് താമസിക്കുന്ന കൃഷിഭവന്‍ അസിസ്റ്റന്റ് ഗോവിന്ദന്‍ നമ്പൂതിരിയാണ്(51) മരിച്ചത്. കോരന്‍ പീടിക ബസ് സ്‌റ്റോപിന് സമീപത്ത് കൂടെ ബൈക്കില്‍ കോകുമ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
Kerala Lottery Results | Bhagyakuri | Akshaya AK-626 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-626 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുണ്ടാസംഘം പിടിയില്‍; പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ കുടുക്കി കസബ പോലീസ്
കോഴിക്കോട്: പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിച്ച ഗുണ്ടാസംഘം പിടിയില്‍. പാളയം ബസ്സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിന്‍ റൊസാരിയോ(29) അക്ഷയ്(27) എന്നിവരെയാണ് കസബ പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കസബ പോലീസ് പിടികൂടിയത്. ലഹരിമരുന്ന കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിന്‍. അക്ഷയ് അടിപിടി കേസുകള്‍ കൂടാതെ കാപ്പ സേസ് പ്രതി കൂടിയാണ്.
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി
ചലച്ചിത്ര താരം വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കഴിഞ്ഞു കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. തുടര്‍ന്ന് ബാറിലെ ജീവനക്കാരന്‍ കാറിന്റെ അരികില്‍