Category: Uncategorized
തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ പോക്‌സോ തടവുകാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ
തലശ്ശേരി: തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 1.45 ഓടെയാണ് സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജനല്‍ കമ്പിയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു
പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണവും; പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് കുടിവെള്ളം ‘തണ്ണീര്‍ കൂജ’യില്‍
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വേദികളില്‍ കുടിവെള്ളം പകര്‍ന്നു നല്‍കാന്‍ മണ്‍ കൂജകളും മണ്‍ ക്ലാസുകളും ഒരുക്കും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണം കൂടി ലക്ഷ്യം വച്ചാണ് ‘തണ്ണീര്‍ കൂജ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടികൾ നടക്കുന്ന വേദികളിൽ എത്തുന്നവർക്കും മത്സരാർത്ഥികൾക്കും മണ്‍ കൂജകളിലും മണ്‍ ഗ്ലാസിലും കുടിവെള്ളം ലഭ്യമാക്കും. ഡിസ്പോസിബിൾ
Kerala Lottery Result Today Karunya KR 630 Winners List| 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 630 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്
ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു
ചങ്ങരംകുളം: ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ്(8), മുഹമ്മദ്(6) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വല്ല്യഉപ്പയോടൊപ്പം വീടിന് സമീപത്തുള്ള പാടത്ത് കെട്ടിയിട്ട പശുക്കളെ അഴിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. തുടര്‍ന്ന് തിരിച്ചുവരാന്‍ നേരം നോക്കിയപ്പോള്‍ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ
താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സ് കടയിലേക്ക് ഇടിച്ചു കയറി അപകടം; തട്ടുകട ജീവനക്കാരന് പരിക്ക്
താമരശ്ശേരി: ചുരം ഇറങ്ങി വന്ന ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി ജീവനക്കാരന് പരിക്ക്. താമരശ്ശേരി ചുരത്തില്‍ 28ാം മൈലില്‍ രാത്രിയോടെയായിരുന്നു അപകടം. തട്ടുകട ജീവനക്കാരനായ ഷാജഹാനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗിയെ ബത്തേരിയില്‍ ഇറക്കിശേഷം തിരിച്ചു വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടിക്കാലം മുതല്‍ കാലരംഗത്ത് സജീവമായിരുന്നു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്തു തുടങ്ങി. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമയില്‍
പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. മുളിയങ്ങൽ വാളൂർ മുണ്ടിയാടി ഇബ്രാഹിം ആണ് മരിച്ചത്. വീടിനു സമീപത്തെ വയലിലെ വെള്ളകെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. . രാവിലെ മുതൽ ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് വൈകുന്നേരം 4 മണിയോടെ വീടിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ:
മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല; കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിപ്പുലി ചത്തു. മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് യുവ സംരംഭകരെ തേടുന്നു; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും. ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ്
നീണ്ട 17 ദിവസങ്ങള്‍, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍
ഉത്തരകാശി: നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി 7മണിയോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങിയത്. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ധാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വലിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ