Category: Uncategorized
‘രവീന്ദ്രന്‍ എന്ന അഷ്റഫ്’: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍, വിവിധ ജില്ലകളിലായി 15 കേസുകള്‍
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. ചേനോളി കോമത്ത് വീട്ടില്‍ രവീന്ദ്രന്‍(57) എന്ന അഷ്‌റഫിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയാളെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത്. പ്രതിയെ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. വിവാഹ വാഗ്ദാനം
‘ഇറങ്ങിപ്പൊയ്ക്കോ.. നിനക്കിവിടെ ഒരു അവകാശവുമില്ല, റൂമില്‍ കിടന്ന് ചത്തോട്ടെ’: ആത്മഹത്യക്ക് മുമ്പ് ഓർക്കാട്ടേരിയിലെ ഷബ്നയെ ഭർത്താവിന്റെ അമ്മാവന്‍ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.. നിർണ്ണായക മൊഴി നല്‍കി മകളും
നാദാപുരം: ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഢനം മൂലമാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അരൂര്‍ പുളിയം വീട്ടില്‍ ഷബ്‌ന ഭര്‍ത്താവ് തണ്ടാര്‍ കണ്ടി ഹബീബിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഹബീബ് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം. തുടര്‍ന്ന് ഷബ്‌ന മരിച്ചത് ഗാര്‍ഹിക പീഡനമൂലമാണെന്ന് ആരോപിച്ച്
Kerala Lottery Results | Karunya Plus Lottery KN-499 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-499 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; ഇന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ നോക്കാം
പേരാമ്പ്ര: 62ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ മൂന്നാം ദിനമായ വ്യാഴാഴ്ച വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ വിശദമായി അറിയാം. വേദി 1 (സബർമതി): വട്ടപ്പാട്ട് എച്ച്.എസ്, ഒപ്പന എച്ച്.എസ്.എസ്, ഒപ്പന എച്ച്.എസ് വേദി 2 (ഫീനിക്സ് ) നാടോടി നൃത്തം എച്ച് എസ് , സംഘനൃത്തം യുപി വേദി 3 (ധരാസന)
ആദ്യം രണ്ട് പേര്‍ ഓടിയെത്തി, പിന്നാലെ ആയുധവുമായി ആറ് പേര്‍; മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം
സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പ് മുടക്കും
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്കും. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ് പദ്ധതിയുണ്ടെന്നും, ഇതിന് ചുക്കാന്‍ പിടിക്കാന്‍
ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്
പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനിയായ ഫര്‍സാന (21)നാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരിയായ രീതിയില്‍ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി; രചനാ മത്സരങ്ങളില്‍ ആദ്യം ദിനം മാറ്റുരച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: വിവിധ രചനാ മത്സരത്തോടെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കമായി. കഥാരചന, കവിതാ രചന, കാപ്ഷന്‍ രചന, ഉപന്യാസം, സമസ്യ പുരാണം, ഗദ്യപാരായണം, സിദ്ധരൂ പോച്ചാരണം, പ്രശ്നോത്തരി, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദ കേളി, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് ഞായറാഴ്ച്ച നടന്നത്. പേരാമ്പ്ര ഹയര്‍
Kerala Lottery Results | Bhagyakuri | Akshaya AK-628 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-628 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; ഒരാള്‍ പോലീസ് പിടിയില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദ പ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ(48) പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്.