Category: Uncategorized
കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം
കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ
വിസ്മയകാഴ്ച കാണാന്‍ ഒരുങ്ങിക്കോളൂ; ആകാശത്ത് ഇനി രണ്ടുനാള്‍ ‘മിഥുനക്കൊള്ളിമീന്‍’ സഞ്ചാരം
കോഴിക്കോട്: വാനനീരിക്ഷകര്‍ കാത്തിരുന്ന ആ ദിനം വന്നെത്തി. ആകാശത്തിനി രണ്ടു നാള്‍ മിഥുനക്കൊള്ളിമീനീന്റെ വിസ്മയ കാഴ്ചകള്‍. എല്ലാവര്‍ഷവും ഡിസംബര്‍ ആറു മുതല്‍ 17വരെയുള്ള ദിവസങ്ങളില്‍ കാണുന്ന ഉല്‍ക്കാപ്രവാഹമാണ് മിഥുനക്കൊള്ളിമീനുകള്‍ അഥവാ ജെമിനിഡ് ഉല്‍ക്കാപ്രവാഹം. ഫെയ്ത്ത് ഓണ്‍ 3200 എന്നറിയപ്പെടുന്ന ക്ഷുദ്രഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇവ. പ്രത്യേക നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന
വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തിപരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അധ്യാപകന്‍ അപകീര്‍ത്തിപരമായ സന്ദേശമയക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണ സമിതി രൂപികരിച്ച് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു.
മേപ്പയ്യൂരില്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്ന ഏഴ് ലീഗ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുറത്തൂട്ടയില്‍ മുനവറലി, താഴത്തെ പുളിക്കൂല്‍ മുഹമ്മദ് അന്‍സീര്‍, നിലവീട്ടില്‍ ബാസിത്, കരുവാന്‍ കണ്ടി നവാസ്, താഴെ കരുവന്‍ ചേരി ഹാസില്‍, അമ്മിനാരി മുഹമ്മദ് അനീസ്, പടിഞ്ഞാറെ കമ്മന മുഹമ്മദ് റംഷാദ് എന്നിവരാണ് പിടിയിലായത്. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ
ഉറക്കക്കുറവും വായ് നാറ്റവും കാരണം ബുദ്ധിമുട്ടിയോ ? എങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിച്ചു നോക്കൂ!
നിരവധി പോഷകഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ മലയാളികള്‍ പൊതുവെ ഗ്രീന്‍ ടീയെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താറാണ് പതിവ്. നല്ല ഉറക്കത്തിനും, പ്രതിരോധശേഷിക്കും സഹായിക്കുന്ന ഗ്രീന്‍ ടീയുടെ പത്ത് ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം. 1- ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 2- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി
കോഴിക്കോട് മുത്തപ്പന്‍പ്പുഴയില്‍ റോഡരികില്‍ പുലി ചത്ത നിലയില്‍
കോഴിക്കോട്: മുത്തപ്പന്‍പുഴ മൈനാവളപ്പില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാലുമായി പോയ ഓട്ടോക്കാരനാണ് ചത്ത നിലയില്‍ പുലിയെ കണ്ടത്. ഏതാണ്ട് നാലു വയസ് പ്രായമുള്ളതാണ് പുലി. മുള്ളന്‍പന്നിയുടെ അക്രണത്തിലാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുലിയുടെ ദേഹത്ത് മുള്ളുകള്‍ തറിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടുമാസം
പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുങ്ങി കോഴിക്കോട്; നഗരത്തിൽ തീം ബേസ്ഡ് ഇല്യൂമിനേഷനുമായി ടൂറിസം വകുപ്പ്
കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടു മാനാഞ്ചിറ കേന്ദ്രമാക്കി ബീച്ച് വരെ ആകര്‍ഷകമായ ദീപാലങ്കാരം ഒരുക്കും. സ്റ്റേറ്റ് ഓഫ് ഹാപ്പിനസ് ആന്റ് ഹാര്‍മണി എന്ന തീം അടിസ്ഥാനമാക്കിയാണ് ദീപാലങ്കാരം എന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന
വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു
വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി(54)യാണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബത്തേരി തൊടുവട്ടി ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി. ചന്ദ്രമതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ബീരാനും ചന്ദ്രമതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിനെ
Kerala Lottery Results | Bhagyakuri | Akshaya AK-629 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-629 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
ജില്ലാ സ്‌ക്കൂള്‍ കലോത്സവം; യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ റണ്ണറപ്പായി അഴിയൂര്‍ ഈസ്റ്റ് യുപി സ്‌ക്കൂള്‍, അറബിക് സാഹിത്യോത്സവത്തില്‍ നാദാപുരം, കൊയിലാണ്ടി,താമരശ്ശേരി സബ് ജില്ലകള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പേരാമ്പ്ര: ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ സമാപിക്കുമ്പോള്‍ യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി റണ്ണറപ്പായി അഴിയൂര്‍ ഈസ്റ്റ് യുപി സ്‌ക്കൂള്‍ ചോമ്പാല. മേലടി ഉപജില്ലയ്ക്കാണ് യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ ഒന്നാംസ്ഥാനം. 95 പോയിന്റാണ് മേലടി ഉപജില്ല നേടിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജ ശശി സമ്മാനദാനം നിര്‍വ്വഹിച്ചു. യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍