Category: Uncategorized

Total 6591 Posts

കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഒരുക്കിയ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.ബി ഗണേഷ്‌കുമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സഗൗരവ പ്രതിജ്ഞയെടുത്താണ് രാമചന്ദ്രന്‍ കടന്നപ്പള്ളി ചുമതലയേറ്റത്. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായാണ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റത്. മുന്‍മന്ത്രി ആന്റണി

ട്രെയിനിലാണോ യാത്ര ? എങ്കില്‍ ഈ നമ്പറുകള്‍ സേവ് ചെയ്‌തോളൂ

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പങ്കുവെച്ച് കേരള പോലീസ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാനുള്ള നമ്പറുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 9846200180, 9846200150, 9846200100 എന്നിവയാണ് വിളിക്കേണ്ട നമ്പറുകള്‍. കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ,

നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

ആലപ്പുഴ: നടനും കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പ്രശസ്ത സിനിമകളില്‍ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. 53 വയസായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ജോളി ബാസ്റ്റിന്‍. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-78 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-78 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

വയനാട്ടില്‍ ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

വയനാട്: മാനന്തവാടി കുഴിനിലം ചെക് ഡാമിന് സമീപം വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന്‌ കോളനിയിലെ അഭിജിത്താണ്‌ മരിച്ചത്. പതിനാല് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപത്തുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും ഷോക്കേറ്റതാണെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

Kerala Lottery Results | Bhagyakuri | Win Win Lottery W-749 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 749 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

പുളിയഞ്ചേരി നെല്ലൂളിത്താഴയില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

പുളിയഞ്ചേരി: നെല്ലൂളിത്താഴയില്‍ യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടുവിലക്കണ്ടിമീത്തല്‍ നീതുവാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. വിവരമറിഞ്ഞ ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോളേജ് പഠനത്തിനുശേഷം പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു നീതു. അച്ഛന്‍: രാജന്‍. അമ്മ:

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: പാലക്കുളം റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാള്‍ക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

‘കുടിച്ച് തീര്‍ത്ത് മലയാളികള്‍’, ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പന

തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. മൂന്ന് ദിവസങ്ങളിലായി 154.77 കോടി രൂപയുടെ മദ്യവില്‍പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നടന്നത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിരിക്കുന്നത്. 63,85,290രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശ്ശേരിയും ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചങ്ങനാശ്ശേരിയില്‍ 62,87,120രൂപയുടെയും ഇരിങ്ങാലക്കുടയില്‍

ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ചാലക്കുടി: ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വനിതാനേതാവടക്കം മൂന്ന് പേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയും മോതിരക്കണ്ണി സ്വദേശിയുമായ സാന്ദ്ര ബോസ്(22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിര്‍മല്‍ (22), അലവി സെന്റര്‍ സ്വദേശി അഫ്‌സല്‍(25) എന്നിവരാണ് പിടിയിലായത്.

error: Content is protected !!