Category: Uncategorized

Total 6441 Posts

ഉപഭോക്താക്കൾക്ക് തിരിച്ചടി; സ്വർണ വില വീണ്ടും മുകളിലേക്ക്, ഇന്നും വില കൂടി

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കേരളത്തിൽ വീണ്ടും സ്വർണ വില മുകളിലേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 8,235 രൂപയായി. പവന് 320 രൂപയാണ് വർധിച്ചത്. പവന് ഇന്ന് 65,880 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കേരളത്തിൽ ഇന്നലെ ഒരു പവന് 65560 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്നു; സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിയഴക്ക്, മകന് കാലിന് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകന്‍ ഹനനാണ് പൊള്ളലേറ്റത്. വണ്ടി നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. മകനുമായി ഒന്നിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് തീപിടുത്തമുണ്ടായത്. സ്‌കൂട്ടറിന്റെ ഫൂട്ട് സ്‌പേസില്‍ നില്‍ക്കുകയായിരുന്ന ഹനാന്റെ കാലിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് ഓടി മാറിയതിനാല്‍ കൂടുതല്‍ പരുക്കുകള്‍ ഉണ്ടായില്ല.

ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റുക; തുണേരിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സംവിധാനം ചെയ്ത ഷോട്ട് ഫിലിം പുറത്തിറക്കി

നാദാപുരം: ലോക ടിബി ദിനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം തൂണേരി ബോധവതക്കരണ ഷോർട്ട് ഫിലിം പുറത്തിറക്കി. ടിബി രോഗത്തോട് ജനങ്ങൾക്കുകളള പേടി അകറ്റി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം കഫം ടെസ്റ്റ് ചെയ്തു ചികിത്സ എടുക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിവൃത്തം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.കെ. പിയാണ് ഷോട്ട് ഫിലിം സംവിധാനം ചെയ്തതത്. മിഡ് ലെവൽ സർവീസ്

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് (ഫീമെയില്‍) തസ്തികയിലേക്ക് നിയമനം. നാളെ (മാര്‍ച്ച് 27) പകല്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 18 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ

കാഫിർ സ്ക്രീൻഷോട്ട് വിവാദം; അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

വടകര: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. തോടന്നൂർ ഉപജില്ലയിലെ ആറങ്ങാട്ടേരി സ്കൂളിലെ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെയാണ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. വകുപ്പുതല നടപടി സ്വീകരിക്കാനാവശ്യമായ തെളിവുകളോ രേഖകളോ ഇദ്ധേഹത്തിനെതിരെ ലഭിച്ചിട്ടില്ലെന്ന് സർക്കുലറിൽ വ്യകതമാക്കി. അതേസമയം, വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെതിരെ

ചോറോട് ഈസ്റ്റ് പാഞ്ചേരിക്കാട് മലയിൽ ശ്രീജ അന്തരിച്ചു

ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെന്ററിന്‌ സമീപം മലയിൽ ശ്രീജ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ ടി.ടി ശ്രീധരൻ. അമ്മ: ചന്ദ്രി മലയിൽ. ഭർത്താവ്: ബാബു മുട്ടുങ്കൽ തറോൽ. മക്കള്‍: കാവ്യശ്രീ (ക്രിസ്ത്യൻ കോളേജ്, ചോമ്പാൽ), ആദിഷ് (ടി.എച്ച്.എസ് എസ്, വടകര). സഹോദരങ്ങൾ: ശ്രീജിന (കുരിക്കിലാട്), ശ്രീന (ഓർക്കാട്ടേരി) സഞ്ചയനം: വ്യാഴാഴ്ച രാവിലെ

മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച വാർത്ത, മാധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി; പ്രതിഷേധവുമായി ജർണലിസ്റ്റ് യൂനിയൻ

നാദാപുരം: മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിനെതിരെ വാട്സപ്പിൽ ഭീഷണി. നാദാപുരത്തെ കേരള കൗമുദി റിപ്പോർ‌ട്ടർ വി പി രാധാകൃഷ്ണൻ, ജന്മഭൂമി റിപ്പോർട്ടർ സജീവൻ വളയം എന്നിവരെ മയ്യഴി പുഴ സംരക്ഷണ സമിതി വാട്സ് ആപ് ഗ്രൂപ്പിൽ ആണ് ഭീഷണിപ്പെടുത്തിയത്. ഗ്രൂപ്പ് അഡ്മിനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഈന്തുള്ളതിൽ ഹാരിസാണ് അധികകാലം വാഴില്ല

രണ്ട് കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളിൽ കഞ്ചാവ്; കോഴിക്കോട് സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് കഞ്ചാവ് വേട്ട. മൂന്ന് യുവാക്കൾ അറസ്റ്റിൽ . കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശികളായ ജിബില് (22), ജാസില് അമീന് (23), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് അറസ്റ്റിലായത് .പേങ്ങാട് മുളംകുണ്ടയിലെ വാടക വീട്ടില് നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 50.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥിന് ലഭിച്ച

ഒരു നാട് ഒന്നാകെ കാത്തിരിക്കുന്നു; കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം മാര്‍ച്ച് 30ന് കൊടിയറും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം മാര്‍ച്ച് 30ന് കൊടിയറും. ഏപ്രില്‍ അഞ്ചിന് വലിയ വിളക്ക് ആറിന് കാളിയാട്ടവുമാണ്. മാര്‍ച്ച് 30ന് രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് കൊടിയേറ്റം. രാവിലത്തെ കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാകും. രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ

താമരശ്ശേരിയില്‍ യുവാവിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരിയില്‍ യുവാവിനെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്‌ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്. പൂനൂര്‍ പെരിങ്ങളം വയല്‍ കുനിയില്‍ സഞ്ജയ് (33)ആണ് മരിച്ചത്. ഫ്‌ളാറ്റിലെ മുറിയിലെ ജനല്‍ കമ്പനിയില്‍ തൂങ്ങി നിലയിലായിരുന്നു മൃതദേഹം. ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സഞ്ജയ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ

error: Content is protected !!