Category: സ്പെഷ്യല്‍

Total 493 Posts

കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..

കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ്

വടകരയിലെത്തിയ ഗാന്ധിജി എഴുതി “കൗമുദി കീ ത്യാഗ്”; ആ മഹത് ചരിതം ഇങ്ങനെ..

അനൂപ് അനന്തൻ രാജ്യമിന്ന് 78ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ചരിത്രത്തിൽ കടത്തനാടിനും (വടകര) പറയാനേറെയുണ്ട്. നിരവധി മനുഷ്യർ സമരത്തിന്റെ ഭാഗമായി. ഗാന്ധിജിയുടെ വഴിയെ സഞ്ചരിച്ചവർ ഏറെ. ഈ മഹത് ചരിതങ്ങൾക്കിടയിൽ രാജ്യം വാഴ്ത്തിയ ത്യാഗമാണ് കൗമുദി ടീച്ചറുടേത്. 1934 ജനുവരി 14-നാണ് ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടത്തെുന്നതിനായാണ് ഗാന്ധിജി 1934 ജനുവരി 10-ന്

‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്‌

കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു

‘ഉള്ള് പൊള്ളിയവരാണ്, അവരെ ചിരിച്ച് കാണണം’; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാജിക് അവതരിപ്പിച്ച് സനീഷ് വടകരയും മകള്‍ ഇലോഷയും

വടകര: ഇരുപത്തഞ്ച് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ മജീഷ്യന്‍ സനീഷ് വടകരയ്ക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍ ഉള്ള് പൊള്ളിയിരുന്നു. പൊട്ടിച്ചിരികളോ കുട്ടികളുടെ കലപില ശബ്ദങ്ങളോ ഇല്ലാത്ത ഒരു വേദി. ഇത്രയും നാള്‍ കണ്ട ആളും ആരവമോ ഒന്നും തന്നെയില്ലാതെ നിരാശയുടെ മുഖങ്ങളായിരുന്നു അവിടെ കൂടുതലും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന എല്ലാ നഷ്ടപ്പെട്ട്

വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാ​ഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം

കാസർ​ഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാ​ഗമായത്. കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും

”അർജുനെ മണ്ണിടിച്ചിലിൽ കാണാതായി, എന്റെ അച്ഛനും ഡ്രൈവറാണ് ” കണ്ണ് നനയിക്കും മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ ഡയറി, സോഷ്യൽ മീഡിയയിലൂടെ ഡയറി കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

വടകര: ഷിരൂരിൽ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുൻ കുഞ്ഞ് മനസുകളെ വരെ വേദനിപ്പിക്കുകയാണ്. അർജുനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഇടതടവില്ലാതെ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇതെല്ലാം രണ്ടാംക്ലാസുകാരൻ ഇഷാന്റെ മനസിനെയും ആകുലപ്പെടുത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇഷാൻ എഴുതിയ തന്റെ സ്കൂൾ ഡയറി ഏവരുടേയും കണ്ണ് നനയിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ

‘വടകര കഴിഞ്ഞാൽ പിന്നെ റോഡില്ല, ഇന്ന് കണ്ട കുഴിയല്ല നാളെ’ ; ദേശീയ പാതയിലെ വെള്ളക്കെട്ടും കുഴികളും ആംബുലൻസ് ഡ്രെവർമാർക്ക് തീരാതലവേദനയാകുന്നു

സന പ്രമോദ് വടകര : ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ. ഇതിനിടെയിലാണ് ഇവരുടെ വഴി മുടക്കാനെന്നോണം ദേശീയ പാതയിൽ വെള്ളക്കെട്ടും കുഴികളും നിരന്ന് നിൽക്കുന്നത്. ചോറോട് , വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി ഭാ​ഗങ്ങളിലാണ് എപ്പോഴും ആംബുലൻസ് ഡ്രൈവർമാർ കുരുക്കിലാകുന്നത്. തലശ്ശേരി ഭാ​ഗങ്ങളിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന ആംബുലൻസ്

വേദനകളുടെ 23 വർഷം, ജീവിതത്തിന് താങ്ങായി വീല്‍ച്ചെയറും ഈർക്കിലും; മേപ്പയില്‍കാരന്‍ രമേശനെ തേടി അവാർഡ് തിളക്കം

വടകര: കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് തിളക്കത്തില്‍ മേപ്പയില്‍ സ്വദേശി. കഴിഞ്ഞ ഇരുപത് വര്‍ഷമായി കരകൗശല രംഗത്ത് സജീവമായ മൂരിയോടന്‍ കണ്ടിയില്‍ രമേശനാണ് അവാര്‍ഡ് ലഭിച്ചത്‌. ഈര്‍ക്കിലില്‍ രമേശന്‍ മെനയുന്ന നിലവിളക്കിനും കിണ്ടിക്കും ശംഖിനും കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോഴും മതിമറന്ന് സന്തോഷിക്കാന്‍ രമേശന് കഴിയുന്നില്ല എന്നതാണ് സത്യം. 25 വയസ്‌ വരെ

ഇഷ്ടംപോലെ നത്തോലി മത്സ്യം കിട്ടുന്നുണ്ടല്ലേ, എന്തുണ്ടാക്കുമെന്ന ചിന്തയിലാണോ? എന്നാല്‍ ഈ അച്ചാറൊന്ന് പരീക്ഷിച്ചുനോക്കൂ

ചെമ്മീന്‍ സീസണ്‍ കഴിഞ്ഞപ്പോള്‍ ഇപ്പോഴിതാ നത്തോലി സീസണായി. കിലോയ്ക്ക് ഇരുപതും മുപ്പതുമൊക്കെയാണ് പലയിടത്തും വില. ആദായത്തില്‍ കിട്ടുന്നതിനാല്‍ പലയിടത്തും രണ്ടും മൂന്നും കിലോ വാങ്ങിയിട്ടുണ്ടാകും. മുറിച്ച് വൃത്തിയാക്കിയെടുക്കാനാണ് പെടാപ്പാട്. കറിവെച്ചും, വറുത്തും, പീരയുണ്ടാക്കിയുമൊക്കെ എത്രയാന്നുവെച്ചാണ് കഴിക്കുക. മടുത്തുപോകും. അപ്പോഴൊന്ന് അച്ചാറിട്ടുവെച്ചാലോ. ഇപ്പോഴുള്ള തിന്നുമടുത്ത അവസ്ഥയ്ക്ക് ആശ്വാസവുമാകും, മീന്‍ വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്ന സ്ഥിതിവരുമ്പോള്‍ തൊട്ടുകൂട്ടാന്‍ മീന്‍വിഭവവുമാകും.

error: Content is protected !!