Category: സ്പെഷ്യല്‍

Total 496 Posts

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി

കൊയിലാണ്ടിയിലെ തിരക്കിലൂടെ പോകാന്‍ പേടിയുണ്ട്, മകളുടെ പഠനം മുടങ്ങേണ്ടെന്ന് കരുതിയാണ്; ശാരിരിക പരിമിതിയ്ക്കിടയിലും മകളെ സൈക്കിളില്‍ സ്‌കൂളിലെത്തിച്ച, വൈറല്‍ വീഡിയോയിലെ അച്ഛന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു കാഴ്ചയുണ്ട് ഒറ്റ കയ്യാല്‍ മകളെ സൈക്കിളിന് പിറകില്‍ ഇരുത്തി പോകുന്ന ഒരു അച്ഛന്‍. കൊയിലാണ്ടി മര്‍ക്കുറി ബീച്ച് റോഡില്‍ അബ്ദുള്‍ റഷീദാണ് അത്. കൊയിലാണ്ടി ഇന്ത്യന്‍ പബ്ലിക് സകൂള്‍ യു.കെ.ജി വിദ്യാര്‍ത്ഥിയായ കദീജ ഹനാനെ സ്‌കൂളിലേക്ക് എത്തിക്കുന്ന കാഴ്ചായാണ് വൈറലായി മാറിയത്. എന്നും ചേച്ചിയുടെ കൂടെയായിരുന്നു

ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ട വീര്യത്തിനുള്ള അംഗീകാരം; നാടിന് അഭിമാനം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കൂത്താളി സ്വദേശി അരുണിനും

പേരാമ്പ്ര: യുദ്ധ മുഖത്ത് ഇന്ത്യയെ കാത്തുരക്ഷിച്ച രാജ്യത്തിന്റെ വീര യോദ്ധാവ്. നാടിന്റെ അഭിമാനമായി കൂത്താളി സ്വദേശി അരുണ്‍ കൃഷ്ണ. ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ അരുണ്‍ കൃഷ്ണ പേരാമ്പ്ര ന്യൂസുമായി സംസാരിച്ചു. ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടി 3 വിഘടനവാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തതിനാണ് അരുണ്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രാഷ്ട്രപതിയുടെ

ഇരുനില ബസ്സിന്റെ മുകളിലിരുന്ന് നഗരം ചുറ്റിക്കണ്ടാലോ? കോഴിക്കോട് ഡബിൾ ഡക്കർ ബസ് സർവ്വീസുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: തിരുവനന്തപുരത്തും എറണാകുളത്തും മാത്രമുള്ള കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് കോഴിക്കോട്ടേക്കും എത്തുന്നു. കോഴിക്കോട്ടെത്തുന്നവർക്ക് നഗരം ചുറ്റിക്കാണാനായാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് അവതരിപ്പിക്കുന്നത്. നിരവധി ടൂർ പാക്കേജുകൾ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡബിൾ ഡക്കർ ബസ് കൊണ്ടുവരുന്നത്. കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ്.

‘കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും, എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം’; മേപ്പയൂരിലെ യുവ കവയിത്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

മേപ്പയൂര്‍: വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഇതു വരെ എഴുതിയ എല്ലാ കവിതകളും ചേര്‍ത്ത് ഒരു പുസ്തകം തയ്യാറാക്കുക എന്നുള്ളത്. ആ സ്വപ്‌നം ഇപ്പോള്‍ പൂവണിയുകയാണ്. കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും എന്നാണ് പറയപ്പെടുന്നത്. എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം തോന്നുന്നതായും മേപ്പയ്യൂരിന്റെ സ്വന്തം യുവ കവയിത്രി സ്‌നേഹ അമ്മാറത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഫോട്ടോ ക്വാളിറ്റി കുറയുമല്ലോയെന്ന ആശങ്കയ്ക്ക് വിട, വാട്സ്ആപ്പിലൂടെ ഒറിജിനൽ ക്വാളിറ്റിയിൽ ഡോക്യുമെന്റായല്ലാതെ ഫോട്ടോസ് അയക്കാം; പുതിയ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയെന്ന് നോക്കാം

ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്സ്ആപ്പിൽ ഇനി ചിത്രങ്ങൾ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തിൽ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ പറ്റുന്ന സംവിധാനം ഉടനെത്തും . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും. വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ്

കുളിരണിയാന്‍ പോകാം കെ.എസ്.ആര്‍.ടി.സിയില്‍! തൊട്ടില്‍പ്പാലത്ത് നിന്നും വാഗമണ്‍, കുമരകം ദ്വിദിന ഉല്ലാസ യാത്ര ആരംഭിക്കുന്നു- വിശദാംശങ്ങള്‍ അറിയാം

തൊട്ടില്‍പ്പാലം: ആകര്‍ഷകമായ മറ്റൊരു ബഡജ്റ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ഇത്തവണ കുമരകത്തേക്കും വാഗമണിലേക്കുമുള്ള രണ്ടുദിവസത്തെ യാത്രയാണ് ഒരുക്കുന്നത്. യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കണം. യാത്ര ആരംഭിക്കുന്നത്: ജനുവരി 25ന് രാത്രി 8.30ന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങും. കോഴിക്കോട് നിന്ന് യാത്രയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ നിന്നും പങ്കുചേരാം. രാത്രി 10.30നാണ്

ഇനി സ്റ്റാറ്റസെല്ലാം വേറെ ലെവൽ! ചിത്രങ്ങൾക്കും വീഡിയോയ്ക്കും പുറമേ ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം; വാട്സാപ്പിലെ പുത്തൻ ഫീച്ചർ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ചിത്രങ്ങൾ, വീഡിയോകൾ, എന്നിവയ്ക്ക് പുറമേ ഇനി ‘വോയിസ് നോട്ടുക ളും സ്റ്റാറ്റസാക്കാം. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻഡ്രോയ്ഡ് യൂസർമാരിൽ വാട്‌സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് പുതിയ ഫീച്ചർ ഉപയോഗിച്ചുതുടങ്ങാം. ബീറ്റാ വേർഷനുള്ളവർ എത്രയും പെട്ടന്ന് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഫീച്ചർ പരീക്ഷിച്ചുനോക്കുക. നിലവിൽ

കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍

കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്‍, മെക്‌സികോ, ആസ്‌ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ

മദ്യം അളവു കൂടിയാലും കുറഞ്ഞാലും അപകടം; മദ്യപാനം ഏഴുതരം കാന്‍സറിന് ഇടയാക്കുന്നതായി ലോകാരോഗ്യസംഘടന

പുകവലിപോലെ തന്നെ മദ്യപാനവും കാന്‍സറിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നത്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി.) മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ്പ് ഒന്ന് പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍

error: Content is protected !!