Category: Push

Total 1835 Posts

ബസ്സില്‍ നിന്ന് തെറിച്ചു വീണു; അതേ ബസ്സിന് അടിയില്‍പ്പെട്ട് നരിക്കുനിയില്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

നരിക്കുനി: നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. കണ്ണാടിക്കല്‍ ഭാഗത്ത് ഹരിത കര്‍മ്മ സേനാംഗമായ ഉഷ ജോലിക്ക് പോകുന്നതിനിടയായിരുന്നു അപകടം. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം നടന്നത്. താമരശ്ശേരിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ശ്രമം; ബെഹ്റൈനില്‍ നിന്നും 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തിയ കൂരാച്ചുണ്ട് സ്വദേശിയും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ രണ്ട് പേരാമ്പ്ര സ്വദേശികളും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ കൂരാച്ചുണ്ട് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47), ഇയാളില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരെയാണ് പിടികൂടിയത്. ശരീരത്തിനകത്ത് 767

പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കൂടിലും ലഹരി ഒളിപ്പിച്ച് ഇരുപത്തിരണ്ടുകാരന്‍; 58 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. 58 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുവെച്ചാണ് എംഡിഎംഎ യുമായി വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ് അബാദി എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ 5 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ്

Kerala Lottery Results | Bhagyakuri | Win Win Lottery W-695 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-695 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’; അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദരമര്‍പ്പിച്ച് മലയാളികള്‍ (വീഡിയോ കാണാം)

ദോഹ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ഖത്തര്‍ ലോകകപ്പ് വേദിയില്‍ ആദരം. ‘ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എന്നെന്നും പുഞ്ചിരിക്കുന്ന മുഖം’ എന്ന കുറിപ്പോടെയുള്ള കോടിയേരിയുടെ ചിത്രം ഉയര്‍ത്തി ഒരുകൂട്ടം മലയാളികളാണ് പ്രിയനേതാവിന് ആദരമര്‍പ്പിച്ചത്. ബെല്‍ജിയവും മൊറോക്കോയും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പുഞ്ചിരി വിരിഞ്ഞത്. തലശ്ശേരിയില്‍ നിന്നും കൊച്ചിയില്‍ നിന്നും പോയ

ഇനി കളി മാറും; വാട്ട്‌സ്ആപ്പില്‍ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസ് ഇടാം, പുതിയ ഫീച്ചറിനെ വിശദമായി അറിയാം

സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങി വാട്ട്‌സ്ആപ്പ്. ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്‌സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി വെക്കാന്‍ കഴിയുക. ഇതിനൊപ്പം വോയിസ് നോട്ട് കൂടി സ്റ്റാറ്റസായി വെക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അടുത്ത അപ്‌ഡേറ്റില്‍

സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍… എല്ലാത്തിനും അടിസ്ഥാന രേഖ ജനന സര്‍ട്ടിഫിക്കറ്റ്; വിവരം നല്‍കാതിരുന്നാല്‍ പിഴ ആയിരം രൂപ: വിശദമായി അറിയാം

ന്യൂഡല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാനരേഖയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിയമ ഭേദഗതി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു. നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്

പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍

പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു. വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍

രാജന്‍ മാസ്റ്ററുടെ വിയോഗം വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍; ഇന്ന് സ്‌കൂളിന് അവധി

പേരാമ്പ്ര: ഇന്നലെ അന്തരിച്ച വടക്കുമ്പാട്ട് ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ രാജന്‍ മാസ്റ്ററുടെ വിയോഗം സ്‌കൂളിന് തീരാ നഷ്ടമെന്ന് സഹഅധ്യാപകന്‍ ബിജു മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്‌കൂളിലെ എല്ലാകാര്യങ്ങളിലും പ്രധാനിയായിരുന്നു. കുട്ടികള്‍ക്കും സഹഅധ്യാപകര്‍ക്കും അതിലുപരി നാട്ടുകാര്‍ക്കെല്ലാം പ്രിയ്യപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പറഞ്ഞു. ഇന്നലെ രാവിലെയോടെയാണ് വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനും മുയിപ്പോത്ത്

‘മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു, വീണ്ടും ആക്രമിക്കാന്‍ വന്ന കുറുക്കനെ പിടിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു’; നൊച്ചാട് കാരയാട് ഭാഗങ്ങളില്‍ ഭീതിപരത്തിയ ഭ്രാന്തന്‍ കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു

പേരാമ്പ്ര: നൊച്ചാട് കടിച്ച കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു. നൊച്ചാട് മാവിലാട്ട് മുഹമ്മദലി (52)യാണ് തന്നെ ഉള്‍പ്പെടെ നിരവധിപ്പേരെ കടിച്ച കുറുക്കനെ കൊന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നൊച്ചാട് മാവട്ടയില്‍ താഴെ കച്ചവടംചെയ്ത അടക്ക എടുത്തു വരുമ്പോഴാണ് കുറുക്കന്‍ ദേഹത്തേക്ക് ചാടിയത്. മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു. വീണ്ടും ആക്രമിക്കാന്‍

error: Content is protected !!