Category: Push
മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട്
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ നിഹാദ് ഷാന്‍ (24), കൂട്ടുകാരന്‍ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ
വെള്ളിയൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ദോഹ: പേരാമ്പ്ര സ്വദേശി ഖത്തറില്‍ അന്തരിച്ചു. വെള്ളിയൂര്‍ കിളിയായി അഹമ്മദ് കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു അഹമ്മദ് കുട്ടി. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കദീശ. മക്കള്‍: ആഷിക് (ദുബായ്), ആഷിറ, ഹസീന. മരുമക്കള്‍: ഷഫീഖ്
അതിരു കടന്ന് ലോകകപ്പ് ആഘോഷം; കാരന്തൂരില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: കാരന്തൂരില്‍ അതിര് കവിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷവുമായി വിദ്യാര്‍ത്ഥികള്‍. മര്‍ക്കസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളേജ് ഗ്രൗണ്ടില്‍ അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് കാറുകളിലായി എത്തിയ വിദ്യാര്‍ത്ഥികള്‍ കാറുകള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കുകയായിരുന്നു. തുടര്‍ന്ന് ഫുട്‌ബോള്‍ ലോകകപ്പിലെ വിവിധ രാജ്യങ്ങളുടെ ജേഴ്‌സിയണിഞ്ഞും പതാകകളേന്തിയും കാറിന്റെ മുന്നിലും
കാത്തിരിപ്പിന് വിരാമമാവുന്നു; രണ്ടുമാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ ഡിസംബറില്‍ നല്‍കും, 1800 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും .1800 കോടിയാണ് ഇതിനായി അനുവദിച്ചത്. മിന്‍പ് മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭതെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും
കരിപ്പൂരില്‍ വിമാനത്താവളം വഴി സ്വര്‍ണവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യത്യസ്ത കേസുകളിലായി നാലുപേര്‍ പിടിയില്‍. 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷബീറലി (38), കാസര്‍കോട് സ്വദേശികളായ അബ്ദുള്‍സലാം(33), അബ്ദുള്‍ഷരീഫ് (48), മലപ്പുറം വേങ്ങര സ്വദേശി വളപ്പില്‍ റഫീഖ് (33) എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് കടത്താനായി കൊണ്ടു വന്ന 12 ലക്ഷത്തിന്റെ കറന്‍സിയുമായാണ്
ഇരുവൃക്കകളും തകരാറിലായ പേരാമ്പ്ര സ്വദേശിക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ വേണ്ടത് നാല്‍പത് ലക്ഷം രൂപ; ചികിത്സാ ചിലവിനായി കൈകോര്‍ത്ത് നാട്
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായ പേരാമ്പ്ര എടവരാട് സ്വദേശി സമീര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ വൃക്കമാറ്റിവെക്കണമെങ്കില്‍ നാല്‍പത് ലക്ഷം രൂപ വേണം. സ്വന്തമായി ഒരു വീടോ വരുമാനമോ ഇല്ലാത്ത ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന് ഈ ഭീമമായ തുക സ്വപ്നം കാണാന്‍ പറ്റാത്തതാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മുപ്പത്തിരണ്ട് വയസ്സുള്ള സമീറിന് അസുഖബാധിതനായി പണിക്ക്
കീഴരിയൂര്‍ നടുവത്തൂര്‍ എടവഴിപുറത്ത് രമ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂരിലെ എടവഴിപുറത്ത് രമ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: ശങ്കരന്‍. മകന്‍: എസ്.ആര്‍. ടിജില്‍. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: വേണുഗോപാല്‍ (അര്‍ച്ചന പൂജാ സ്റ്റോര്‍സ്, കൊയിലാണ്ടി), സജീവന്‍, സതി, സാവിത്രി, പുഷ്പ. സഞ്ചയനം ശനിയാഴ്ച്ച.
പഞ്ചാര മാവിനെയും കൂട്ടരെയും സ്‌നേഹിച്ച മറിയാമ്മയായി തകര്‍ത്തഭിനയിച്ച് മാളവിക.എസ്; ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് വൃന്ദാവനം എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം മികച്ച നടിയായി കുന്നുമ്മല്‍ ചാലില്‍ സജിയുടെ മകള്‍ എസ്. മാളവിക തിരഞ്ഞെടുക്കപ്പെട്ടു. ‘പഞ്ചാരമാവ്’ എന്ന നാടകത്തിലെ അഭിനയത്തിനാണ് ഈ കൊച്ചു മിടുക്കി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാടകത്തില്‍ മുന്നേ അഭിനയിച്ചിട്ടൊന്നുമില്ല, ആദ്യമായി മത്സരിക്കുന്നത് സബ് ജില്ലാ കലോത്സവത്തിലാണ്. അതിനെത്തുടര്‍ന്നാണ് ജില്ലാ തലത്തിലേക്ക് എത്തിയത്. ആ മത്സരത്തില്‍
പേരാമ്പ്രക്കാരേ ഇതിലേ ഇതിലേ;പാറകെട്ടും പടവുകളും പ്രകൃതിയും സംസ്കൃതിയും ഒത്തുചേര്‍ന്ന കൊത്തിയപ്പാറ കേറാന്‍ പോയാലോ
പേരാമ്പ്ര: യാത്രകളാസ്വദിക്കുന്ന ആളാണോ നിങ്ങള്‍?. പ്രകൃതിയുടെ സൌന്ദര്യഭാവങ്ങള്‍ തേടി മൂന്നാറും കൊടൈക്കനാലുമൊക്കെ യാത്ര ചെയ്യാന്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എത്രപേര്‍ക്ക് സമയം കാണും. പേരാമ്പ്രയിലും അടുത്ത പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ജോലിത്തിരക്കിനിടയിലും എളുപ്പത്തില്‍ ഓടിപ്പാഞ്ഞ് പോയി മനസ്സിനെ കുളിര്‍പ്പിക്കാം, പ്രകൃതിയെ ഏറ്റവും മനോഹരമായി അടുത്തുകാണാം. പറഞ്ഞുവരുന്നത് കൊത്തിയപ്പാറയെക്കുറിച്ചാണ്. ചക്കിട്ടപ്പാറയിലെ കൊത്തിയപ്പാറയില്‍ സായാഹ്ന കാഴ്ചകളാസ്വദിക്കാന്‍ നിരവധി പേരാണ് ഇപ്പോള്‍ എത്തിച്ചേരുന്നത്. അതിമനോഹരമായ