Category: Push
ഇനി ഉത്സവത്തിന്റെ രാവുകളിലേക്ക്; ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ
തുറയൂർ: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ 22 വരെ ആഘോഷിക്കും. ഡിസംബർ 17ന് മഹോത്സവത്തിന് കൊടിയേറും. അന്നേദിവസം രാവിലെ മുതൽ ക്ഷേത്രമാതൃസമിതിയുടെ അഖണ്ഡനാമജപം, രാതി 7 30 ന് തായമ്പക എന്നിവയുണ്ടായിരിക്കും. ഡിസംബർ 18 രാവിലെ കലവറ നിറയ്ക്കൽ, ആയിരം കുടം അഭിഷേകം, ഡിസംബർ 19 ന് രാത്രി
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
‘മദ്യലഹരിയില്‍ റോഡില്‍ കിടന്നിരുന്ന ശ്രീജിത്തിന് മേലേക്ക് കാർ കയറി, പുറത്തേക്കെടുക്കുന്നതിനിടെ നാട്ടുകാർ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു’; നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ മൊഴി
നാദാപുരം: നാദാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച കാസര്‍ഗോഡ് സ്വദേശിയുടെ മരണത്തില്‍ വഴിത്തിരിവ്. താന്‍ ഓടിച്ച കാറിടിച്ചാണ് ശ്രീജിത്തിന് അപകടമുണ്ടായതെന്ന് സുഹൃത്ത് സമീഷ് ടി ദേവ് പോലീസിന് മൊഴി നല്‍കി. ഇയാള്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. നാദാപുരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാഹിയിലെ ബാറില്‍ വച്ച് പരിചയപ്പെട്ട ഇരുവരും സമീഷിന്റെ ഇന്‍സ്റ്റ്ഗ്രാം സുഹൃത്തായ യുവതിയെ കാണാനാണ്
ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു
കോഴിക്കോട്: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികത ഈടാക്കുന്നു എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി. ആർ.ടി.ഒ മാർ ഇത്
വോട്ടർ പട്ടിക പുതുക്കൽ നടപടി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലയിൽ; ഇന്നും നാളെയും ക്യാമ്പുകൾ
കോഴിക്കോട്: വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ലാ സന്ദർശനം ഇന്ന് നടക്കും. സന്ദർശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ്
രണ്ട് വിമാനത്താവളങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ ജാഗ്രതാ നിര്‍ദ്ദേശം, മുക്കാല്‍ മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥ; സൗദിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കി
കോഴിക്കോട് : ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്നുതവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്. എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് വിവരം. കോഴിക്കോട് വിമാനം
പാഠങ്ങൾ വേഗം പഠിച്ച് തീർത്തോളൂ, ഇനി മൂന്ന് മാസമേയുള്ളൂ; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കും, വിശദമായ ടൈം ടേബിൾ അറിയാം
കോഴിക്കോട്:എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 9 മുതൽ 29 വരെയാണ് പരീക്ഷ . എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ഗണിതം,ഇംഗ്ലീഷ് പരീക്ഷകൾ 12.15 വരെയും മറ്റുള്ളവയെല്ലാം 11.15 വരെയും ആണ്. ആദ്യത്തെ 15 മിനിറ്റ് ആശ്വാസ സമയം (കൂൾ ഓഫ് ടൈം ) ആയിരിക്കും. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15
ഇനി മുതല്‍ വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രം; ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ലഭ്യതയില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
പേരാമ്പ്ര: അടിക്കടി പാചക വാതകത്തിന്റെ വില കൂടുന്നതോടൊപ്പം സിലിണ്ടര്‍റുകളുടെ ലഭ്യതയിലും നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമേ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാന്‍ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവും. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ
ബാലുശ്ശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിനു സമീപം കടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്. കാറിടിച്ചതിനെത്തുടര്‍ന്ന് ഒരു സ്‌കൂട്ടറും തകര്‍ന്നിട്ടുണ്ട്. താമരശ്ശേരിഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡരികിലെ മെറ്റല്‍ക്കൂമ്പാരത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചശേഷം തൊട്ടടുത്ത കടയുടെ ഷട്ടറുകളും തകര്‍ത്തു. അപകടത്തില്‍
ലോട്ടറി അടിച്ചതറിയാതെ ടിക്കറ്റ് പോക്കറ്റിലിട്ട് മണിക്കൂറുകള്‍, ആകാംക്ഷയ്‌ക്കൊടുവില്‍ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്തി; 80 ലക്ഷം ലഭിച്ചത് തയ്യല്‍ത്തൊഴിലാളിക്ക്
കടുത്തുരുത്തി: ചെറിയ ഒരാകാംക്ഷയ്ക്ക് ശേഷം ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയടിച്ചയാളെ കണ്ടെത്തി. കടുത്തുരുത്തി സ്വദേശിയായ തയ്യല്‍ത്തൊഴിലാളി പെരുവ മൂര്‍ക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്‌സ് ഉടമ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്