Category: Push
കുട്ടികൾക്കായി പഠനശിൽപശാല, ഒപ്പം കലാപരിപാടികളും; ശ്രദ്ധേയമായി നെടുംമ്പൊയിൽ ബി.കെ.എൻ.എം യുപി സ്കൂളിലെ അനുമോദന-രക്ഷാകർതൃ സംഗമം
മേപ്പയ്യൂർ: മാറുന്ന കാലഘട്ടത്തിൽ നമ്മുടെ കൺവെട്ടത്ത് പോലും മക്കൾ സുരക്ഷിതരല്ലെന്നും കണ്ണിലെ കൃഷ്ണമണി പോലെ അവരെ പൊതു സമൂഹവും അധ്യാപകരും, രക്ഷിതാക്കളും സംരക്ഷിക്കേണ്ടതുണ്ടെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ. നെടുംമ്പൊയിൽ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയും രക്ഷാകർതൃ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശശീന്ദ്രൻ
വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള ഡിസംബർ 19 മുതൽ 21 വരെ നടക്കും. കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള
ജൂനിയർ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു; വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി
പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തരിപ്പിലോട് പുതുപ്പറമ്പില്‍ അലന്‍ അനീഷ് (16) ആണ് റാഗിങ്ങിനിരയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സീനിയർ വിദ്യാർത്ഥികളായ നാല് പേർ ചേർന്നാണ് അനീഷിനെ മർദ്ദിച്ചത്. വസ്ത്രങ്ങൾ ഔരി മാറ്റുകയും മുഖത്തു അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും
മണിയൂര്‍ സ്വദേശി എം.ഡി.എം.എയുമായി പിടിയില്‍; കണ്ടെടുത്തത് 382 മി.ഗ്രാം മയക്കുമരുന്ന്
മണിയൂര്‍: എം.ഡി.എം.എയുടമായി യുവാവ് പിടിയില്‍. മണിയൂര്‍ പാലയാട് ചെല്ലട്ടുപോയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ അജ്‌നാസിനെ(33)യാണ് എക്‌സൈസ് കൊയിലാണ്ടി റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മണിയൂര്‍ ഗവ. എച്ച്.എസ്.എസ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്.എസ്.എസ് പരിസരത്ത് ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്ന് കോഴിക്കോട് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിൽ വിജയ ഗോൾ… ആർപ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആരാധകർ; അർജന്റീനയുടെ സെമിപ്രവേശനം ആഘോഷമാക്കി മേപ്പയ്യൂർ
മേപ്പയ്യൂർ: നെതർലാൻഡിനെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും തെരുവിൽ നൃത്തം ചെയ്തും അവർ അർജന്റീനുയുടെ സെമിയിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. ആരാധകർപ്പൊപ്പം ബിഗ് സ്ക്രീനിൽ കളി കാണാൻ പ്രമുഖ
പഴക്കടയിലേക്ക് ലോഡ് സ്വയം ഇറക്കി; നരിക്കുനിയില്‍ കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി
നരിക്കുനി: നരിക്കുനിയില്‍ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ പഴക്കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നരിക്കുനി സ്വദേശി സദഖത്തുള്ളയ്ക്കാണ് പരിക്കുപറ്റിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ലോഡിറക്കുന്നതിനിടയില്‍ സി.ഐ.ടി യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകളില്‍പ്പെട്ട
മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഷീദ്, റഫീഖ്, ജമീല, സുബൈദ, സീനത്ത്. മരുമക്കള്‍: മൊയ്തു കടിയങ്ങാട്, അബ്ദുല്ല പള്ളിയത്ത്, റഷീദ് കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: മൊയ്തി, അബ്ദുല്ല, അബ്ദുല്‍ കരീം, കുഞ്ഞാമി, ബിയ്യാത്തു, പാത്തുമ്മ, കുഞ്ഞായിഷ.
കൂട്ടാലിടയിൽ ഇനി ഉത്സവ നാളുകൾ; ജില്ലാ കേരളോത്സവ കലാമത്സരങ്ങൾക്ക് ഇന്ന് തുടക്കം
നടുവണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവ കലാ മത്സരങ്ങൾ ഡിസംബർ 9,10, 11 തീയതികളിൽ കൂട്ടാലിടയിൽ നടക്കും.അവിടനല്ലൂർ എൻ.എൻ കക്കാട് സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ചു വേദികളാണ് ഒരുക്കിയത്. അവിടനല്ലൂർ എ.എൽ. പി സ്കൂളാണ് മറ്റൊരു വേദി.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യ വേദിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് കഥ,
‘മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’; ഹേബിയസ് കോർപ്പസിൽ ക്രൈം ബ്രാഞ്ചിന്റെ മറുപടി
മേപ്പയ്യൂർ: മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദീപക്കിന്റെ വീട്ടുകാർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ കോടതിയിൽ കേസ് അന്വേഷണ പുരോഗതി അറിയിച്ചത്. വീട്ടിൽ നിന്ന് പോയതിനുശേഷം ദീപക്ക് ഫോൺ ഉപയോഗിച്ചിട്ടില്ല. അതിനാൽ അതുവഴിയുള്ള അന്വേഷണം പോലീസിന് നടത്താനായിട്ടില്ല. എടിഎം ഉപയോഗിച്ചുള്ള
മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം
മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു. കുറുവച്ചാൽ കളരി സംഘം കളരി പയറ്റും