Category: Push

Total 1835 Posts

മഴയ്ക്ക് മാറ്റമില്ല; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ,

നിർമ്മാണ സാമഗ്രികളുമായി ഭീമൻ വണ്ടികൾ ദിവസേന കടന്നുപോകുന്നു; ഹൈവേ വികസനം ശോചനീയാവസ്ഥയിലാക്കിയ ഇരിങ്ങത്ത് കീഴരിയൂർ റൂട്ടിലെ കുറുവട്ട് റോഡ്

പയ്യോളി: ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുകയാണ് ഇരിങ്ങത്ത് കീഴരിയൂര്‍ റൂട്ടിലെ കുറുവട്ട് റോഡ് വഴി ഗതാഗതം നടത്തുന്നവര്‍. ഹൈവേയുടെ വികസനപ്രവൃത്തികള്‍ക്കാവശ്യമായ കല്ലും മെറ്റലും പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനടുത്തുള്ള തങ്കമല ക്വാറിയില്‍ നിന്ന് ഈ റോഡ് മാര്‍ഗമാണ് പണിസ്ഥലത്തെത്തിക്കുന്നത് . പൊതുവേ വീതികുറഞ്ഞ കുറുവട്ട് റോഡിലെ കനാല്‍ പരിസരത്തിലൂടെ കല്ലും മറ്റുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരവധി ഭീമാകാരന്‍

കനത്ത മഴ; മലയോര മേഖലകളില്‍ രാത്രി യാത്രക്ക് നിയന്ത്രണം, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ഇന്ന് മുതല്‍ ആരംഭിച്ച ശക്തമായ മഴ നാളെയും തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി

കോവിഡ് കാലത്ത് തുടങ്ങിയ ശ്രമം, രണ്ടുവര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കി; 1.25 കിലോമീറ്റര്‍ നീളത്തില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി ഗിന്നസ് റെക്കോഡ് പ്രതീക്ഷയില്‍ മലപ്പുറം സ്വദേശി ജസീം

തിരൂരങ്ങാടി: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ 1.25 കിലോമീറ്റര്‍ നീളത്തില്‍ കാലിഗ്രാഫി രീതിയില്‍ പകര്‍ത്തിയെഴുതി യുവാവ്. ചെറുമുക്ക് സലാമത്ത് നഗറിലെ മാട്ടുമ്മല്‍ മുഹമ്മദ് ജസീമാണ് ഖുര്‍ആന്‍ പകര്‍ത്തിയിരിക്കുന്നത്. ഈ അപൂര്‍വനേട്ടത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോഡ് അധികൃതര്‍ പതിപ്പ് പരിശോധിക്കും. 17-ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രദര്‍ശനംകാണാന്‍ ഗിന്നസ്ബുക്ക് അധികൃതരുമെത്തും. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യയിലെ

താമരശ്ശേരിയില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അതിഥിതൊഴിലാളി അറസ്റ്റില്‍

താമരശ്ശേരി: അസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന അസം സ്വദേശിയായ ബഹാദുല്‍ ഹഖ് (32) പിടിയിലായത്. താമരശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. കുടുംബസമേതം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗികാതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.

ആളൊഴിഞ്ഞ പറമ്പില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്ന് കച്ചവടം; കാറില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി താമരശ്ശേരി അമ്പയത്തോട് സ്വദേശി പിടിയില്‍

കോഴിക്കോട്: ന്യൂജന്‍ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35)ആണ് പിടിയിലായത്. 7.06 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറല്‍ എസ്പി ആര്‍. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്

കുറ്റ്യാടി ടൗണില്‍ വീണ്ടും തീപ്പിടുത്തം; ബഹുനില കെട്ടിടത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്

കുറ്റ്യാടി: കുറ്റിയടി ടൗണില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വയനാട് റോഡിലെ സി.എം അബ്ദുള്‍ നസീര്‍ എന്നയാളുടെ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഓന്നാം നിലയിലെ ഒരു റൂമില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. പെട്ടന്നുണ്ടായ തീപ്പിടുത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പേരാമ്പ്രയില്‍ നിന്നും നാദാപുരത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ്

താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ചുരം ഒന്നാം വളവില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടുകൂടിയാണ് സംഭവം നടന്നത്. ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴ് ദിവസത്തെ ട്രിപ്പ്, സുരക്ഷിതമായ യാത്ര, കാത്തിരിക്കുന്നത് വ്യത്യസ്തമായ കാഴ്ചകള്‍; കോഴിക്കോട് നിന്ന് കുളുമണാലിക്ക് കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് റെയിൽവേ, വിശദാംശങ്ങള്‍ അറിയാം

കുളുവും മണാലിയുമെല്ലാം എല്ലാകാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കേരളത്തില്‍ നിന്നു ധാരാളം പേര്‍ ഇവിടേക്ക് ബൈക്കിലും മറ്റും പോയിവരാറുണ്ട്. ഹണിമൂണ്‍ യാത്രകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുന്നവരും കുറവല്ല. അതിയായ ആഗ്രഹമുണ്ടായിട്ടും, പോകേണ്ടത് എങ്ങനെ എന്നു അറിയാത്തതു കൊണ്ടും സുരക്ഷയെക്കുറിച്ച് ഭയമുള്ളതു കൊണ്ടുമൊക്കെ ഇതുവരെ മണാലി പോകാത്തവര്‍ക്ക് അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഐആർസിടിസിയുടെ ഈ കിടിലന്‍

വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം

വടകര: വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം. മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടംബം രണ്ടുവര്‍ഷമായി വടകരയിലാണ് താമസം. മെഡിക്കല്‍ കോളജില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം

error: Content is protected !!