Category: Push
പക്ഷാഘാതം വന്ന് തളര്‍ച്ച അനുഭവപ്പെട്ടപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്തി 49 ജീവന്‍ രക്ഷിച്ച യുവാവ്; താമരശ്ശേരി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതംവന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി. ബസ് സുരക്ഷിതമായിനിര്‍ത്തി 48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവന് സുരക്ഷ ഉറപ്പാക്കിയ ഡ്രൈവര്‍ വിടപറഞ്ഞു. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി.കെ. സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 20ന് കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണ് തൃശ്ശൂര്‍
കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം, പൊരുതി വീണ് മൊറോക്കോ; ഫൈനലില്‍ അര്‍ജന്റീന x ഫ്രാന്‍സ്
ദോഹ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍
നഗരത്തില്‍ പ്രൗഡഗംഭീരമായി നിലനിന്ന, തലമുറകളുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട്ടെ അശോക ആശുപത്രി ഓര്‍മയാവുന്നു; പ്രവര്‍ത്തനം ഡിസംബര്‍ 31വരെ മാത്രം
കോഴിക്കോട്: തലമുറകള്‍ക്ക് ജന്മം നല്‍കിയ കോഴിക്കോട്ടെ അശോക ആശുപത്രി ഓര്‍മയാവുന്നു. 2022 ഡിസംബര്‍ 31ഓടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലക്കും. വെള്ളിമാട്കുന്ന് -മാനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. അതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.
എക്‌സൈസ്, ക്രിസ്മസ്-പുതുവര്‍ഷ സ്‌പെഷ്യല്‍ ഡ്രൈവ്; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍
ബാലുശ്ശേരി: ക്രിസ്മസ്, പുതുവര്‍ഷ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലാണ് അറസ്റ്റിലായത്. ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്; രാത്രി കാഞ്ഞിലശ്ശേരി സംഘത്തിന്റെ ഇരട്ടത്തായമ്പക
പയ്യോളി: കീഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് വലിയവിളക്ക്. രാവിലെ പത്തുമണിക്ക് അക്ഷരശ്ലോകസദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രസമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്ര അക്ഷരശ്ലോക സദസ്സ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസാദസദ്യ. 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 9.30ന് കാഞ്ഞിലശ്ശേരി വിനോദ്,
രണ്ട് യുവാക്കളുടെ അറ്റ് വീണ കൈപ്പത്തി അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; വിജയകരമായനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി
കോഴിക്കോട്: രണ്ട് യുവാക്കള്‍ക്ക് പുതുജീവനേകി അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സംഘര്‍ഷത്തില്‍ വെട്ടേറ്റ തൃശൂര്‍ ചെറുതുരുത്തി നിബിന്റെ (22) വലതുകൈപ്പത്തിയും തടിമില്ലില്‍ ജോലിക്കിടെ അസം ഐനൂര്‍ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂര്‍ണമായും വേര്‍പെട്ടിരുന്നു. ഇത്തരം കേസുകള്‍ തിരിച്ചയച്ചിരുന്ന പതിവുരീതിയില്‍നിന്ന് മാറി
മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കൊയപ്പള്ളി തറവാട് കുടുംബാഗംമാണ്. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: രാജന്‍, പത്മാവതി, വത്സല(റിട്ട.അങ്കണവാടി വര്‍ക്കര്‍),വസന്ത. മരുമക്കള്‍: ശ്രീധരന്‍ നായര്‍ (റിട്ട.കോടതി, കൊല്ലം) രവീന്ദ്രന്‍ നായര്‍ (വീരവഞ്ചേരി), ശങ്കരന്‍നായര്‍ (പാലേരി) ബിന്ദു. സഹോദരങ്ങള്‍: അച്ചുതന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ.
‘ഇങ്ങനെയൊരുഭാഗ്യം എനിയ്ക്ക് എങ്ങനെകിട്ടിയെന്ന് ഇപ്പോഴും അറിയില്ല’; കുടുബശ്രീയുടെയും കീഴരിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ വിമാന യാത്രയില്‍ പങ്കെടുത്ത 73 കാരി തറോല്‍ മാണിക്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് അനുഭവം പങ്കുവെയ്ക്കുന്നു
[toop1] കീഴരിയൂര്‍: ‘ഇങ്ങനെയൊരുഭാഗ്യം എനിയ്ക്ക് എങ്ങനെകിട്ടിയെന്ന് ഇപ്പോഴും അറിയില്ല, വളരെ സന്തോഷം, ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും മനസിനൊരു സുഖമാണ്’. ഒരു കൊച്ചു കുട്ടിയെപ്പോടെ വിമാനത്തില്‍ കയറിയതിന്റെ ആവേശം പങ്കുവെച്ച് 73കാരി തറോല്‍ മാണിക്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് വികസന സമിതിയും കുടുംബശ്രീയും ചേര്‍ന്ന് കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണോ? പേരാമ്പ്രയിലെ ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരീശീലനം ആരംഭിക്കുന്നു; വിശദമായറിയാം
പേരാമ്പ്ര: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ (സി.സി.എം.വൈ) വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശാലനം. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍..ആര്‍.ബി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കള്‍ക്
ജപ്പാന്‍ജ്വരം ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പില്‍ ജെ.ഇ. വാക്‌സിനില്ല; തുടര്‍ച്ചയായി ജപ്പാന്‍ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജെ.ഇ. വാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍
പേരാമ്പ്ര: വടകരയിലും ബേപ്പൂരും ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍, ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളില്‍ ജപ്പാന്‍ജ്വരത്തിന് കാരണമായ ആര്‍ബോ വൈറസിനെതിരായ വാക്‌സിനില്ല എന്നത് ചര്‍ച്ചയാവുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ഇമ്യൂണൈസേഷന്‍ പദ്ധതിയില്‍ ജപ്പാന്‍ജ്വരത്തെ പ്രതിരോധിക്കാനുള്ള ജെ.ഇ. വാക്‌സിന്‍ 2007 മുതല്‍ നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആദ്യം ബേപ്പൂരിലും ഇപ്പോള്‍ വടകരയിലും ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച