Category: Push

Total 1835 Posts

ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങി മോഷണം; കോഴിക്കോട് വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്: വാഹന മോഷണം പ്രതി അറസ്റ്റില്‍. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ് വാഹനമോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ കീഴ്മഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബെെക്കിൽ സഞ്ചരിക്കവേ കടന്നൽ കുത്തേറ്റു, നാദാപുരത്ത് കടന്നലുകളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

നാദാപുരം: നരിക്കാട്ടേരിയില്‍ ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നരിക്കാട്ടേരി കാരയില്‍ അമ്മദ് (62), മരുതൂര്‍ കുഞ്ഞബ്ദുള്ള (65) എന്നിവര്‍ക്കാണ് കുത്തേറ്റത്. കാരയില്‍ കനാല്‍ഭാഗത്ത് ഇന്ന് വെെകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കാരയില്‍ കനാല്‍ഭാഗത്ത് കൂടെ ബെെക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മദും കുഞ്ഞബ്ദുള്ളയും. കൂട് ഇളകിയെത്തിയ കടന്നലുകള്‍ കൂട്ടത്തോടെ അതുവഴി എത്തിയ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞബ്ദുല്ലക്ക് ദേഹമാസകലം പരിക്കുണ്ട്.

കക്കയം സ്വദേശിനി ബൂട്ട് അണിയും, ഇന്ത്യൻ ഫുട്ബോൾ ടീമിനായി; പതിനാറുകാരി കുഞ്ഞാറ്റയ്ക്കിത് അഭിമാനകരമായ നേട്ടം

കൂരാച്ചുണ്ട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച് കക്കയം സ്വദേശിനി. കക്കയം നീർവായകത്തിൽ കുഞ്ഞാറ്റയാണ് അഭിമാനകരമായ നേട്ടം കെെവരിച്ചത്. അണ്ടർ 17 ലേക്കുള്ള ഇന്ത്യൻ ടീമിലാണ് പതിനാറുകാരിയായ കുഞ്ഞാറ്റ തിരഞ്ഞെടുക്കപ്പെട്ടത്. ഷിൽജി, ഷാജി ദമ്പതികളുടെ മകളാണ് കുഞ്ഞാറ്റ. കണ്ണൂർ സ്പോർട് ഡിവിഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് കുഞ്ഞാറ്റ. നിലവിൽ കേരള ടീമം​ഗമാണ്. Summary: Kakkayam native

എല്ലാവരെയും സഹായിക്കുന്ന വലിയ മനസിനുടമ, ഒടുവിലായെത്തിയത് സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ച ജോഷിമഠിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി; ഏറെ പ്രിയപ്പെട്ട മെൽവിനച്ചന്റെ വിയോഗം വിശ്വസിക്കാനാകാതെ ചക്കിട്ടപാറ

പേരാമ്പ്ര: വൈദികൻ ആകണമെന്നായിരുന്ന ചക്കിട്ടപാാറ സ്വദേശിയായ മെല്‍വിന്‍ അബ്രഹാമിന്റെ ആ​ഗ്രഹം. താൽപര്യം കുടംബത്തോട് പറഞ്ഞപ്പോൾ അവർക്കും പൂർണ്ണ സമ്മതം. എന്നാൽ കേരളത്തിന് പുറത്ത് സേവനം ചെയ്യാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കേരളത്തിനകത്ത് വെെദികനായി പ്രവർത്തിച്ചുകൂടെയെന്ന അമ്മ കാതറിന്‍റെ ചേദ്യത്തിന് ഫാ.മെൽവിൻ നൽകിയ മറുപടി ഇങ്ങനെയാണ് എന്നെയും എനിക്കും ആവശ്യം പുറത്തെ പാവങ്ങളെയാണ് എന്നാണ്. അങ്ങനെയാണ് അദ്ദേഹം ബിജ്‌നാറിലെത്തുന്നത്.

കീഴരിയൂർ കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു

കീഴരിയൂർ: കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു ഭാര്യ: മാധവിഅമ്മ മക്കൾ :പത്മിനി, പ്രേമ, ശശി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: കേളപ്പൻ നായർ , പത്മനാഭൻ നായർ, വിജില, ശ്രീജ. [md3]

‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ

പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ

കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മക്കൾ: ബാലൻകാവുന്തറ, ഗോവിന്ദൻ, ലീല, ഗീത, ചന്ദ്രൻ (കെ എസ് ആർ ടി സി കോഴിക്കോട്), പരേതനായ രാമൻ. മരുമക്കൾ: ഗീത, ജിജി, ഗോപി കായണ്ണ, രാജൻ കാവുന്തറ, സജീഷ, പരേതയായ ഹേമലത Summary:

ജോലി അന്വേഷിക്കുകയാണോ? മേപ്പയ്യൂർ, വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: മേപ്പയ്യൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ. കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്

കരുവോടുചിറയിൽ ഇനി നെൽകതിർ വിളയും; നെൽകൃഷിയുമായി ഇരിങ്ങത്ത് വനിതാ സഹകരണസംഘം

മേപ്പയ്യൂർ: കരുവോടുചിറയിൽ നെൽകൃഷിയുമായി വനിതാ സഹകരണ സംഘം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു. കൃഷി പ്രോത്സാഹിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.രാജൻ, സി.കെ. ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, സഹകരണസംഘം ഇൻസ്പെക്ടർ കെ.വി. മനോജ് കുമാർ,

നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

നടുവണ്ണൂര്‍: നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കോട്ടൂര്‍, ഗൈല്‍ പരിസരം, രാവിലെ 9 മണി മുതല്‍ 4 മണി വരെ നടുവണ്ണൂര്‍ കാവുംതറ ജംഗ്ഷന്‍ പരിസരം, ഉച്ചയ്ക്ക് 12 മണി മുതല്‍ 5 മണി വരെ നടുവണ്ണൂര്‍ ടൌണ്‍

error: Content is protected !!