Category: Push

Total 1835 Posts

രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് വാഹന മോഷണം; കോഴിക്കോട് മോഷ്ടാവും കുട്ടിക്കള്ളനും പിടിയില്‍

കോഴിക്കോട്: രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റില്‍. കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജനുവരി ആറാം തീയതി പുലര്‍ച്ചെ ജിഷിത്ത് ലാല്‍, കിഴക്കെ പറമ്പത്ത്

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം; ദില്ലിയിലും സംസ്ഥാനത്തും വിപുലമായ ആഘോഷം

ദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷം. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും. പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ് ഈ

കേരളത്തിനകത്തും പുറത്തും നിരവധി കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി കൂത്താളി സ്വദേശിയായ എസ്.ഐ ബിജുലാല്‍

പേരാമ്പ്ര: ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പേരാമ്പ്ര സ്വദേശിയായ എസ്.ഐ ബിജുലാലിന്. പേരാമ്പ്ര കൂത്താളി ജോബിറ കോട്ടേജ് 2/6 ല്‍ പരേതനായ സി.പി കരുണാകരന്റെയും ടി.കെ സുകുമാരിയുടെയും മകനാണ്. കൂത്താളി ചാക്യാര്‍പൊയില്‍ കുടുംബാംഗമാണ് ബിനുലാല്‍. കേരളത്തിനകത്തും പുറത്തും നിരവധി മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസ്സുകള്‍ തെളിയിച്ച ഇദേഹം ഇപ്പോള്‍ കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി

രാത്രിയിൽ മയക്കുമരുന്ന് വിതരണം, സ്പെഷ്യൽ ഡ്രെെവിൽ പിടിവീണു; നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി ബാലുശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

ബാലുശ്ശേരി: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമര്‍ ജിഹാദ് (26) ആണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോക്കല്ലൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്

‘പൊതു ഇടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: അരിക്കുളത്ത് പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ബഹുജന ധര്‍ണ നടത്തി ജനകീയ കര്‍മ സമിതി

അരിക്കുളം: ഒത്തുകൂടലുകള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് പൊതു ഇടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഒ.എം. കൃഷ്ണകുമാര്‍ പറഞ്ഞു. അരിക്കുളത്ത് വര്‍ഷങ്ങളായി പൊതുപരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതും കുട്ടികള്‍ കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതുമായ പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുളള പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ

പേരക്ക കൊടുക്കാമെന്നു പറഞ്ഞു പത്തു വയസ്സുകാരിയെ ലെെം​ഗികമായി ഉപദ്രവിച്ചു; പേരാമ്പ്ര സ്വദേശിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

പേരാമ്പ്ര: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര കനാല്‍മുക്കു കിഴക്കേകരുവാഞ്ചേരി വീട്ടില്‍ ദാസന്‍ (60)നാണ് പോക്‌സോ കേസില്‍ ശിക്ഷ ലഭിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു

കൊടുവള്ളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ നിസാറിന്റെയും സലീനയുടെയും മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒമ്പത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.

ഇനി ആഘോഷവും ഭക്തിയും നിറഞ്ഞ ദിനങ്ങള്‍; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി

മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ശ്രീ കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. തിറ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം കെ. വി.ആനന്ദന്‍ മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. 25ന് ഭക്തിഗാനസുധ, 26ന്

ഒരിക്കല്‍ കൂടി അവരെത്തി ബീനയെ ഒരു നോക്ക് കാണാന്‍, ഈറനണിഞ്ഞ കണ്ണുകളുമായി; പേരാമ്പ്ര സ്റ്റേഷനിലെ എസ്.സി.പി.ഒ ബീനയ്ക്ക് ഔപചാരിക ബഹുമതികളോടെ യാത്രാമൊഴിയേകി സഹപ്രവര്‍ത്തകരും നാട്ടുകാരും

പേരാമ്പ്ര: ഇന്നലെ അന്തരിച്ച പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീനയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് വൈകുന്നേരം 5.30ഓടെ ചെമ്പനോടയിലെ സ്വന്തം വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം 2.30 ഓടെ മൃതദേഹം പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെച്ചു. ഉദ്യോഗസ്ഥരും പേരാമ്പ്രയിടെ നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍

സഹപ്രവർത്തകർക്ക് അരികിലേക്ക് ഒരിക്കൽ കൂടി, ചിരിച്ച മുഖമില്ലാതെ നിശ്ചലമായി; എസ്‌.സി.പി.ഒ ബീനയുടെ മൃതദേഹം പേരാമ്പ്ര സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ എസ്‌.സി.പി.ഒ ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം ഇന്ന് ഉച്ചക്ക് 2.30 മണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കല്ലോട് കൈപ്രത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഏറെ സൗമ്യമായ പെരുമാറ്റമായിരുന്നു ബീനയുടേത്. അതിനാല്‍ തന്നെ സ്റ്റേഷനിലെത്തുന്ന ഏവര്‍ക്കും സുപരിചതയായിരുന്നു അവര്‍. എന്നാല്‍ ഇന്ന് സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അരികിലേക്ക്

error: Content is protected !!