Category: Push

Total 1835 Posts

താമരശ്ശരിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി: താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. താമരശ്ശേരി കൂത്തായിക്കടുത്ത് മുടൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറുമായി ബൈക്ക് ഇടിച്ച ശേഷം തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.    

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍

  ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്. ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്.

6-0 ന് ജോര്‍ദാനെ തറപ്പറ്റിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ. ജപ്പാനെതിനെരിരെയുള്ള മത്സരത്തിലാണ് കുഞ്ഞാറ്റ ഇന്ത്യക്കായി 4 ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജോര്‍ദാനെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിലും

വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ദീര്‍ഘകാലം പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ആമിന. മക്കള്‍: റംല,

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വിലക്ക്; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍.ഐ.ടി

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ വിലക്കി വിചിത്ര സര്‍ക്കുലര്‍. ക്യാംപസില്‍ എവിടെയും പരസ്യ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്നാണ് സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ.ജി.കെ രജനീകാന്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ‘പൊതുഇടത്തിലെ സ്‌നേഹ പ്രകടന’വും ‘സ്വകാര്യ പ്രവൃത്തി’കളും സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഇത് മറ്റുള്ളവരെ പല തരത്തില്‍ ബാധിക്കുമെന്നും പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന

കുന്ദമംഗലത്ത് പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം

കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തില്‍ രാജുവാണ് മരിച്ചത്. ഫറോക്ക് നല്ലൂർ നാരായണ സ്കൂള്‍ അധ്യാപകനാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്റെ മേല്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ്

ചരിത്രമായ ആ ഫോട്ടോകള്‍ക്ക് പിന്നിലെ ആള്‍ ഇവിടെയുണ്ട്; സഹദ്-സിയ ദമ്പതികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി ചന്തു, വൈറല്‍ ഫോട്ടോ പകര്‍ത്തിയ മേപ്പയ്യൂരുകാരന് പറയാനുള്ളത്

പേരാമ്പ്ര: ഒരു ക്യാമറയും എടുത്തോണ്ട് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ചന്തു എന്ന മേപ്പയ്യൂര്‍ക്കാരനെക്കുറിച്ചാണ് ഇന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് പറയാനുള്ളത്. ജന്മം കൊണ്ട് മേപ്പയ്യൂര്‍കാരന്‍ ആണെങ്കിലും നാട്ടിലുള്ള സമയങ്ങളില്‍ എപ്പോഴും പേരാമ്പ്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ, സമൂഹത്തില്‍ സംസാര വിഷയമായ,

പേരാമ്പ്രയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസില്‍ കീഴടങ്ങി

പേരാമ്പ്ര: പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കല്ലോട് കുരിയാടി കുനീമ്മല്‍ കുഞ്ഞമ്മദ് (55) ആണ് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങിയത്. നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതുരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി രണ്ടു തവണ ലൈംഗീക അതിക്രമത്തിന് ഇരയായ

മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി ഉള്‍പ്പെടെ സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലേക്ക് കോഴിക്കോടു നിന്നുമുള്ള ഈ മാസത്തെ ഉല്ലാസയാത്രകള്‍ക്കായി ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു; ആദ്യയാത്ര 10ന്, വിശദമായറിയാം

കോഴിക്കോട്: ഫെബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു. ആദ്യ യാത്ര ഫെബ്രുവരി 10-ന് രാവിലെ ആറിന് ആരംഭിക്കും. മൂന്നാറിലേക്കുള്ള ഈ യാത്രയ്ക്ക് ഒരാള്‍ക്ക് 1900 രൂപയാണ്. അന്ന് രാത്രി 10 മണിയ്ക്ക് വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ഭക്ഷണം ഉള്‍പ്പെടെ 3850 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. 11-ന്

error: Content is protected !!