Category: Push

Total 1835 Posts

കുറ്റ്യാടി ചുരത്തില്‍ തീപിടുത്തം

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിലെ ഏഴാംവളവിൽ തീപിടുത്തം. ഇന്ന് വെെകീട്ട് മൂന്ന് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിച്ചുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് അറിയിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിനായി

പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍

‘ആരിഫ് മുഹമ്മദ് ഖാനെ പത്ത് ദിവസത്തിനകം വധിക്കും’; കേരള ഗവര്‍ണ്ണര്‍ക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വധഭീണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ വധഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണ്ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പതിനഞ്ചുകാരിയുമായി കോഴിക്കോട് ബീച്ചില്‍ കറങ്ങിയ യുവാവിനെതിരെ പോക്‌സോ കേസ്

മലപ്പുറം: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി കോഴിക്കോട് ബീച്ചില്‍ കറങ്ങിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് വീട്ടില്‍ രാജേഷ് (20) ആണ് അറസ്റ്റിലായത്. ഇയാളെ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തു. 2022 മെയ് മാസത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് ചാറ്റിങ്ങിലൂടെയും ഫോണ്‍വിളികളിലൂടെയും പ്രണയം നടിക്കുകയായിരുന്നു. ഫെബ്രുവരി

മുക്കത്ത് സ്വകാര്യ കോളേജില്‍ സണ്‍ ഗ്ലാസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മുക്കം: മുക്കത്ത് സണ്‍ ഗ്ലാസ് വച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ജാബിര്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.

പേരാമ്പ്രയില്‍ എംഡിഎംഎയും കഞ്ചാവുമായി പെരുവണ്ണാമുഴി സ്വദേശി പിടിയില്‍

പേരാമ്പ്ര: എംഡിഎംഎയും കഞ്ചാവുമായി പേരാമ്പ്രയില്‍ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. പെരുവണ്ണാമുഴി എസ്റ്റേറ്റ് മുക്ക് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. ഇന്നലെ ചക്കിട്ടപാറ പെരുവണ്ണാമുഴിയില്‍ വച്ചാണ് ഇയാള്‍ പേരാമ്പ്ര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 400 മില്ലിഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും

കൂത്ത് കൂടിയാട്ട കുലപതിയുടെ 124-ാം ജന്മദിനം; പത്മശ്രീ മാണി മാധവ ചാക്യാരുടെ ജന്മദിനാചരണം ആഘോഷമാക്കി അരിക്കുളം

കാരയാട്: കൂത്ത് കൂടിയാട്ട കുലപതി പത്മശ്രീ മാണി മാധവ ചാക്യാരുടെ 124-ാം ജന്മദിനത്തോടനുബന്ധിച്ച് ജന്മദിനാചരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹം ജനിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപത്തുള്ള തെക്കേ ചാക്യാര്‍ മഠംത്തില്‍ പത്മശ്രീ മാണി മാധവ ചാക്യാര്‍ സ്മാരക കലാപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വാഹനത്തിൽ എംഡിഎംഎ കടത്താൻ ശ്രമം; പേരാമ്പ്രയില്‍ ഇരുപത്തിരണ്ടുകാരൻ പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി കാവിലുംപാറ സ്വദേശി പിടിയില്‍. കാവിലുംപാറ വട്ടിപ്പന ജിന്റ്റോ തോമസ് (22) ആണ് പിടിയിലായത്. 380 മില്ലിഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇന്നലെ പേരാമ്പ്ര ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സുസുക്കി ആക്‌സസ് സ്‌കൂട്ടറും പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

തൃശൂര്‍ കാറളത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കാറളത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ നിലയില്‍ കണ്ടെത്തിയത്. പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ അനേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ

നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സത്യന്‍, മനോജ്, അനീഷ്, മിനി. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക്.  

error: Content is protected !!