Category: Push

Total 1835 Posts

പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും, പരാതി

പേരാമ്പ്ര: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ചക്കിട്ടപ്പാറ മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ഡി.ഇ ക്ക് പരാതി നല്‍കി. പേരാമ്പ്രയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധ ജാഥയിലേക്കാണ് സ്‌കൂള്‍ ബസ് ഉപയോഗിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരെയാണ്

അമ്മയ്ക്കും കുഞ്ഞിനും കനിവേകി ‘108’ ആംബുലന്‍സ്; ആശുത്രിയിലേക്കുള്ള യാത്രാമധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കി കുറ്റിക്കാട്ടൂര്‍ സ്വദേശിനി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതി കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ 27 കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍

തിരുവനന്തപുരത്ത് എഴുപതുകാരിയായ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം; മകനെ പിടികൂടാനെത്തിയ പോലീസിനു മുന്നില്‍ അമ്മയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: അമ്മയെ മകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ ദൃശ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതറിഞ്ഞ് മകനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസിനു മുന്നില്‍ അമ്മയുടെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര മാമ്പഴക്കര വടക്കേക്കര പുത്തന്‍വീട്ടില്‍ ശാന്തയെ (70) മകന്‍ രാജേഷ് എന്ന ശ്രീജിത്ത് (38) മര്‍ദ്ദിക്കുന്നതും അമ്മയുടെ നിലവിളിയുമാണ് കണ്ടു നിന്നവര്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വച്ചത്. അയല്‍വാസിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കോഴിക്കോട് ട്രെയിന്‍ തട്ടി അപകടം; കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു

കൂടരഞ്ഞി: കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ കൂടരഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്റെ മകന്‍ അമല്‍ മാത്യു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. എറണാകുളത്ത് കേബിള്‍ ടി.വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു അമല്‍. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് ഫറോക്ക് പാലത്തിനടുത്തു വെച്ചാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍

വേനല്‍ച്ചൂട് കടുത്തു; മരുതോങ്കരയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയില്‍ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സിയിലെ ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11മണി മുതല്‍

ടിപ്പറും ബുള്ളറ്റും കൂട്ടി ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊടുവള്ളി: മുക്കം മുത്തേരിയില്‍ ബുള്ളറ്റ് ടിപ്പറിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ബുധനാഴ്ച്ച മൂന്നുമണിടോയെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവും മകനും പൊള്ളലേറ്റ് ചികിത്സയില്‍

കോട്ടയം: മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപതുകാരിയായ രാജം ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍ നിലയില്‍ നിന്ന് ചാടിയ ഭര്‍ത്താവും മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് അര്‍ധരാത്രിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ താഴത്തെ നിലയിലായിരുന്നു തീപിടിച്ചത്. ചെറിയ വഴി ആയതിനാല്‍ രക്ഷ പ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് എത്താനായില്ല. വീടിന്റെ മുകളിലത്തെ നിലയില്‍ ഉണ്ടായ മകന്റെ ഭാര്യയും

മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ ചെയ്തു; നല്ലളത്ത് മോഷ്ടാവ് പിടിയില്‍

ഫറോക്ക്: മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ചെയ്ത കള്ളനെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. താനൂര്‍ പുത്തന്‍തെരു പ്രദീപനെ(43)യാണ് നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സിലെ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള എഫ്.എം. ട്രേഡേഴ്‌സില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നിരുന്നു. കടയുടെ പൂട്ടുതകര്‍ത്ത മോഷ്ടാവ് പണവും മൊബൈയിലും കവര്‍ന്നു. പോലീസും വ്യാപാരികളും സി.സി.ടി.വി.

മേപ്പയ്യൂര്‍ വിളയാട്ടൂരിലെ വടക്കെച്ചാലില്‍ നാരായണി അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ വടക്കെച്ചാലില്‍ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ നാരായണി അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു. മക്കള്‍: ബിന്ദു, ബിനീഷ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍), ബിജീഷ് ദേവരാഗം ( ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: ഗണേഷ് (കാവുന്തറ), രാഷിന (ഓര്‍ക്കാട്ടേരി), ബിജിലി (കന റബാങ്ക് വടകര). സഹോദരങ്ങള്‍: ചന്തുക്കുട്ടി, നാരായണന്‍, ലക്ഷ്മി,

സ്വര്‍ണക്കടത്ത് തര്‍ക്കം; താമരശ്ശേരിയിലെ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍: താമരശേരിയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവവ്യവസായി താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍. അലി ഉബൈറാന്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അഷ്‌റഫിന്റെ ഭാര്യാസഹോദരനും ഉബൈറാനും ചേര്‍ന്ന് നടത്തിയിരുന്ന അനധികൃത സ്വര്‍ണക്കടത്ത് വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്. മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത് ഉബൈറാന്റെ നേതൃത്വത്തിലുള്ള

error: Content is protected !!