Category: Push

Total 1835 Posts

കക്കറമുക്ക് ആര്‍ക്കൊപ്പം? ചെറുവണ്ണൂരില്‍ നാളെ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കില്‍ നാളെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളാണ് പോളിംഗിനായി ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് വിതരണ- സ്വീകരണ -സ്‌ട്രോങ്ങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 1 ന് രാവിലെ

നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍

നാളത്തെ താരമാവാന്‍ ഇന്നേ പരിശ്രമിക്കാം; മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് നാലിന്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. മാര്‍ച്ച് 4 ന് രാവിലെ 7:30 മുതല്‍ മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കില്‍ വച്ചാണ് ട്രയല്‍സ് നടക്കുന്നത്. ഈ വര്‍ഷം നാലാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍

Kerala Lottery Results | Bhagyakuri | Akshaya AK-589 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 589 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

‘സ്‌കൂള്‍ ബസ് വാടകക്ക് എടുത്തത് നിയമ പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കും’; പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ വിശദീകരണവുമായി എം.വി.ഗോവിന്ദന്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്വകാര്യ വ്യക്തി സ്‌കൂള്‍ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണ് ഉപയോഗിച്ചതെന്നും ബസ് ഉപയോഗിച്ചതിന് വാടക നല്‍കിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിയമ പ്രശ്നമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് എം.വി ഗോവിന്ദന്‍ നയിക്കുന്ന സി.പി.എം പ്രതിരോധ ജാഥക്ക്

പൈതോത്ത് റോഡ് ബൈപ്പാസ് ജംഗ്ഷനില്‍ അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: ബൈപ്പാസ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്ക്. തിക്കോടി സ്വദേശിയായ നസീറിനാണ് പരിക്കേറ്റത്. പൈതോത്ത് പുതിയ ബൈപ്പാസില്‍ കല്ലോട് മില്ലിന് സമീപത്ത് നിന്ന് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ താമരശ്ശേരിക്ക് പോവുകയായിരുന്നു.  

തീ കത്തുമ്പോള്‍ ഭര്‍ത്താവ് നോക്കി നില്‍ക്കുകയായിരുന്നു; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ചാലിയത്ത് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണമൊഴി

ചാലിയം: ഭര്‍ത്താവിനെതിരെ മൊഴി നല്‍കി കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതിയുടെ മരണമൊഴിയില്‍ പറയുന്നത്. ചികിത്സയില്‍ കഴിയവെ യുവതി ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. ചാലിയം സ്വദേശി ഷഫീദയാണ് മരിച്ചത്. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഷഫീദയുടെ ഭര്‍ത്താവ് ജാഫറിനെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഷഫീദയുടെ കുടുംബം

കണ്ണൂരില്‍ പതിനൊന്നു വയസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആറാം ക്ലാസ്സുകാരന്‍ മദ്രസയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പതിനൊന്ന് വയസ്സായിരുന്നു. കണ്ണൂര്‍ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍ ഖമറിലെ ആദില്‍ ആണ് മരിച്ചത്. കിഴക്കടച്ചാല്‍ മദ്രസയില്‍ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ ആദിലിനെ ഉടന്‍ തന്നെ ചക്കരക്കല്‍ സി.എച്.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യുപി സ്‌കൂളിലെ

‘സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം, കിലോമീറ്റര്‍ കണക്കാക്കിയാണ് വാടക’; പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുനില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന ജനകീയ പ്രതിരോഥ ജാഥ സ്വീകരണ പരിപാടിയ്ക്ക് മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസ് ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായ കെ.സുനില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഥയ്ക്ക് ബസ് ഉപയോപപ്പെടുത്തിയത് എങ്ങനെയെന്ന കാര്യം അദ്ദേഹം വിശദമാക്കിയത്. സ്‌കൂള്‍ ബസിന്റെ ഉടമസ്ഥന്‍ സര്‍ക്കാറല്ല ഒരു

നിബിഡ വനത്തിനുള്ളിലൂടെ കാടിന്റെ സൗന്ദ്യര്യവും ആസ്വദിച്ചൊരു ട്രക്കിം​ഗ്, പുൽമേട്ടിൽ നിന്ന് മഞ്ഞുപാളികളുടെ സൗന്ദര്യം നുകരാം; കാസർകോട്ടെ റാണിപുരത്തേക്ക് ഒരു വൺഡേ ട്രിപ്പ് പോകാം…

തിരക്കേറിയ ജീവിതത്തില്‍ നിന്ന് പ്രകൃതിയുടെ കളിത്തട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആരാണ് ആഗ്രഹിക്കാത്തത്. പുല്‍മേടുകളും ചെങ്കുത്തായ കുന്നും കാനന ഭംഗിയുമെല്ലാം നുകര്‍ന്ന് ഒരു വണ്‍ഡേ ട്രിപ്പിന് ആലോചനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ നേരെ റാണിപുരത്തേക്ക് വിട്ടോ. പ്രകൃതിയുടെ സര്‍വസൌന്ദര്യവും നിറച്ച റാണിപുരം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മഞ്ഞിന്റെ നേര്‍ത്ത ആവരണം വിരിച്ച കുന്നുകളും അവയ്ക്ക് ചുറ്റും പടര്‍ന്നുകയറുന്ന തണുപ്പും കേരലത്തിന്റെ

error: Content is protected !!