Category: Push

Total 1835 Posts

കോഴിക്കോട് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം; ജില്ലയിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

കോഴിക്കോട്: ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരാണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്കുക. അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനെയാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍

പേരാമ്പ്ര ക്ഷേത്രോത്സവം കാര്‍ണിവല്‍ മാര്‍ച്ച് അഞ്ച് വരെ മാത്രം

പേരാമ്പ്ര: പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാര്‍ണിവല്‍ മാര്‍ച്ച് അഞ്ചിന് അവസാനിക്കും. ക്ഷേത്രോത്സവം സമാപിച്ചിട്ടും വിനോദ വിജ്ഞാന പരിപാടികളും കച്ചവടങ്ങളുമടങ്ങുന്ന കാര്‍ണിവല്‍ നാല് ദിവസം കൂടി തുടരുകയായിരുന്നു. പേരാമ്പ്രയില്‍ ഏറ്റവും ആളുകള്‍ പങ്കെടുക്കുന്ന പ്രധാന ഉത്സവമാണ് എളമരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം. ഫെബ്രുവരി 23 ന് കൊടിയേറിയ ഉത്സവം മാര്‍ച്ച്

കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…

കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം

ജീവനക്കാര്‍ ചായകുടിക്കാന്‍ പോയ സമയത്ത് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുമായി മുങ്ങി യുവാവ്; നിമിഷനേരം കൊണ്ട് പിടികൂടി പോലീസ്

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ നിന്നും ജീവനക്കാര്‍ ചായകുടിക്കാന്‍ പോയ സമയത്ത് ബസുമായി കടന്നു കളഞ്ഞ് യുവാവ്. അധികം വൈകാതെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുമായാണ് യുവാവ് കടന്നത്. ജീവനക്കാര്‍ ചായകുടിച്ച് തിരിച്ചെത്തിയപ്പോള്‍ ബസ് കാണാത്തതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നഗരത്തിലെ സി.സി.ടി.വി.

അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വലിയ വിളക്ക് മാര്‍ച്ച് നാലിന്

അരിക്കുളം: അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള വലിയ വിളക്ക് മാര്‍ച്ച് നാലിന്. കാലത്ത് പള്ളിവേട്ട ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പടിഞ്ഞാറെ നട വഴി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ഉച്ചക്ക് അരീക്കുന്ന് വിഷ്ണു ക്ഷേത്രം കുളത്തില്‍ നടക്കുന്ന കുളിച്ചാറട്ടിന് ശേഷം ക്ഷേത്രത്തില്‍ എത്തിചേരുന്നു. തുടര്‍ന്ന് കരുള്ളേരിയില്‍ അവകാശ വരവ് ക്ഷേത്രസന്നിധിയില്‍ എത്തി ചേരും.

പേരാമ്പ്രയിലെ ജ്യൂസ് കടകൾ പരിശോധിക്കാനായി ഉദ്യോഗസ്ഥരെത്തും; ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വഴിയോരങ്ങളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ചെറിയ കടകള്‍ മുതലുള്ള എല്ലാതരം കടകളിലും പരിശോധനയുണ്ടാകും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിന്റെ

ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസ്: പ്രതിയായ നഴ്‌സ് അറസ്റ്റില്‍

കോഴിക്കോട്: വനിതാ ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കേസിലെ പ്രതിയായ നഴ്‌സ് അറസ്റ്റില്‍. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നിഷാം ബാബു (24)വിനെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പന്നിയങ്കരയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു പ്രതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു.

ലോട്ടറി വില്‍പ്പനക്കാരനായ പൂഴിത്തോട് സ്വദേശി പേരാമ്പ്രയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

പേരാമ്പ്ര: പൂഴിത്തോട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ടൗണിന് സമീപത്തെ തട്ടാന്‍കണ്ടി ചന്ദ്രനാണ് മരിച്ചത്. അന്‍പത്തെട്ട് വയസ്സായിരുന്നു. സ്വകാര്യബസ് ഡ്രൈവറായിരുന്ന ചന്ദ്രന്‍ അടുത്തകാലത്തായി ലോട്ടറിവില്‍പ്പന നടത്തി വരികയായിരുന്നു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ പേരാമ്പ്രയിലെ ലോഡ്ജില്‍ താമസമാണ്. വ്യാഴാഴ്ച പുറത്ത് കാണാത്തതിനാല്‍ വൈകുന്നേരം ലോഡ്ജ് ജീവനക്കാര്‍വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. തുടർന്ന്

പോരാട്ടത്തിനൊടുവില്‍ പട്ടാഭിഷേകം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് 15-ാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്. നാളെ കാലത്ത് 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗമായി മുംതാസ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കേണ്ടത്. ഫെബ്രുവരി 28 നാണ് ഇവിടെ

‘എം.സി.എഫ് കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് ഭരണപരാജയം മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു, പ്രസ്താവനകള്‍ വാസ്തവ വിരുദ്ധം’; അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ജനകീയ കര്‍മ്മസമിതി

അരിക്കുളം: എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് ജനകീയ കര്‍മ സമിതി. കഴിഞ്ഞ നാല് വര്‍ഷമായി എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ പത്ത് സെന്റ് സ്ഥലം പഞ്ചായത്തിലൊരിടത്തും കണ്ടെത്താന്‍ കഴിയാത്ത അദ്ദേഹം തന്റെ ഭരണ പരാജയം മറച്ചുവെക്കുകയാണെന്ന് ആരോപിച്ച ജനകീയ കര്‍മ

error: Content is protected !!