Category: Push

Total 1835 Posts

കൂടിളകിയെത്തിയ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വേളം ശാന്തിനഗറില്‍ ആറുപേര്‍ക്ക് പരിക്ക്

വേളം: വേളം ശാന്തിനഗറില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കൂടിളകിയെത്തിയ കാട്ടുതേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ എടമണ്ണില്‍ സൂപ്പി (72), മേനോക്കി മണ്ണില്‍ നിസാര്‍ (36), വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി യാസിര്‍ (38), എടത്തില്‍ കൃഷ്ണന്‍ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്‌നാന്‍ (18)

നടുവണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നടുവണ്ണൂര്‍: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനിയാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ സുനി കരുമ്പാപൊയില്‍- പൂളക്കാംപൊയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് 932 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നതായിരുന്നു മുഹമ്മദ് ആഷിക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ശരീരത്തില്‍

കാവിലുംപാറ സ്വദേശിയുടെ മൂക്കിൽ നിന്നും ആഴ്ച്ചകളായി നിലയ്ക്കാത്ത രക്തസ്രാവവും മൂക്കടപ്പും, പരിഹാരം കാണാനാകാതെ ഡോക്ടർമാര്‍; ഒടുവിൽ വില്ലനെ കണ്ടെത്തി, ഒന്നരയിഞ്ച് നീളമുള്ള അട്ടകള്‍: കയറി കൂടിയ വഴി അറിഞ്ഞപ്പോള്‍ അതിലേറെ ഞെട്ടല്‍

പേരാമ്പ്ര: ആഴ്ചകളോളമായി മൂക്കിൽ നിന്നും ചോരവരുന്നതിന്റെ കാരണമറിയാതെ ആശങ്കയിലായിരുന്നു കാവിലുംപാറ സ്വദേശിയായ മധ്യവയസ്കൻ. മാറിമാറി പല ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ രക്തസ്രാവത്തിന്റെയും മൂക്കടപ്പിന്റെയും കാരണം കണ്ടെത്തിയിരിക്കുകയാണ് കുറ്റ്യാടി ഷേഡ് ആശുപത്രിയിലെ ഡോ. പി.എം ആഷിഫ് അലി. മധ്യവയസ്കന്റെ മൂക്കില്‍നിന്ന് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെയാണ് ഡോക്ടർ പുറത്തെടുത്തത്. മൂന്നാഴ്ചയായി ഇയാൾക്ക് മൂക്കില്‍നിന്ന് രക്തംപൊടിയുകയും മൂക്കടപ്പ്

സഹയാത്രികനുമായി തര്‍ക്കം, കൊയിലാണ്ടി ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന്

മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു

മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.

ക്യൂവിൽ നിന്ന ആൾക്ക് നേരെ വെട്ടുകത്തി വീശി ഭീഷണി; തിരൂരിലെ ബീവറേജസ് ഔട്ട്ലെറ്റിന് മുമ്പിൽ മദ്യപന്റെ പരാക്രമം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തിരൂര്‍: വെട്ടുകത്തിയുമായി തിരൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപന്റെ പരാക്രമം. മദ്യം വാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് നേരേയാണ് മദ്യലഹരിയിലാണ്ട അക്രമി കത്തിവീശിക്കാണിച്ച് വിരട്ടിയത്. രണ്ടുദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മദ്യപാനിയുടെ സിനിമാസ്റ്റെയ്ല്‍ അക്രമം വൈറലായത്. മദ്യം വാങ്ങാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ആള്‍ക്ക് നേരെ അക്രമി വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അമിത വണ്ണം കാരണം ബുദ്ധിമുട്ടുന്നുണ്ടോ? ചിട്ടയായ ശീലത്തിലൂടെ നിയന്ത്രിക്കാം

അമിത വണ്ണവും ശരീര ഭാരം കൂടുന്നതും പലപ്പോഴും നിങ്ങളിൽ ചിലരെയൊക്കെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ശരീര ഭാരം കൂടുന്നത്. അതിനാൽ കാരണം കണ്ടെത്തിയ ശേഷം കൃത്യമായ രീതിയിൽ പരിഹരിക്കുകയാണ് വേണ്ടത്.   കൃത്യമായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. തടി കൂടുന്നതും നമ്മുടെ ഭക്ഷണരീതിയും തമ്മിൽ വലിയ രീതിയിൽ ബന്ധമുണ്ട്.

28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞ് തിരികെ ജന്മനാട്ടിലേക്ക്; സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി കൂത്താളിയ്ക്ക് സ്വീകരണം

വടകര: 28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞു ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സൈനികന് സ്വീകരണം നല്‍കി. സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി. കൂത്താളിയ്ക്കാണ് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സ്വീകരണം നല്‍കിയത്. വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മീത്തല്‍ അജയകുമാര്‍ പൂച്ചെണ്ട് നല്‍കി. ചടങ്ങില്‍ ഷാജി മുത്താംമ്പി പൊന്നാട അണിയിച്ചു. പ്രമോദ് അയനീക്കാട്

error: Content is protected !!